

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് കെകെആറിനെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്നത്തെ ആദ്യമത്സരം.
മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഇലവനില്‍ തിരിച്ചെത്തുമ്പോള്‍ ലുവാന്‍ ഡ്രി പ്രിട്ടോറിയസ് പുറത്തിരിക്കും. തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് പകരം ബ്രിജേഷ് ശര്‍മയും ടീമിലുള്‍പ്പെട്ടു. അതേസമയം മാറ്റമില്ലാതെയാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിങ് ഇലവൻ: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ടിം സെയ്ഫർട്ട് (വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, റോവ്മാൻ പവൽ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, രമൺദീപ് സിംഗ്, അനുകുൽ റോയ്, വൈഭവ് അറോറ, കാർത്തിക് ത്യാഗി, വരുൺ ചക്രവർത്തി.
രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവൻ: വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിംറോൺ ഹെറ്റ്മെയർ, ഡൊനോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ, രവി ബിഷ്ണോയ്.
Content Highlights: IPL 2026, KKR vs RR: Riyan Parag wins toss, Rajasthan Royals opt to bat against Kolkata Knight Riders