

നിലവിലെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് മോശം ഫോമില്‍ തുടരുന്നതിനിടെ ആ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന അടുത്ത താരം ആരാകുമെന്ന ചർച്ചകളാണ് ഇപ്പോൾ സജീവമാകുന്നത്. സൂര്യകുമാറിന്റെ ബാറ്റിംഗിലെ ഇടിവും വരാനിരിക്കുന്ന ടി20 ലോകകപ്പും കണക്കിലെടുത്ത് ബിസിസിഐ നേതൃമാറ്റത്തിന് ഒരുങ്ങുകയാണെന്നാണ് സൂചന. സൂര്യകുമാറിന്‍റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെയായിരുന്നു ബിസിസിഐ ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, ഓപ്പണറായി താരം പരാജയപ്പെട്ടതോടെ ആ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കാനാണ് ബിസിസിഐയുടെ ഇപ്പോഴത്തെ നീക്കം. ഇത് ടൈംസ് ഓഫ് ഇന്ത്യ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടും ചെയ്തിട്ടുണ്ട്.
എന്നാൽ, 2023-ന് ശേഷം ശ്രേയസ് അയ്യർ ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ടി20 ഫോർമാറ്റിൽ കളിച്ചിട്ടില്ല. അതേസമയം താരത്തിന്റെ ഐപിഎല്ലിലെ മികച്ച ക്യാപ്റ്റൻസി റെക്കോർഡാണ് ബിസിസിഐയെ വീണ്ടും ശ്രേയസിനെ തന്നെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാൽ ശ്രേയസിനെ ആദ്യം ടി20 ടീമിന്‍റെ ഭാഗമാക്കിയതിന് ശേഷം നിലവിലെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് ഫോം വീണ്ടെടുത്തില്ലെങ്കില്‍ ശ്രേയസിനെ ടി20 നായക സ്ഥാനം ഏല്‍പ്പിക്കാനുമാണ് ബിസിസിഐ ഇപ്പോൾ ആലോചിച്ചിരിക്കുന്നത്. 2028 ലെ ടി20 ലോകകപ്പും ഒപ്പം വരാനിരിക്കുന്ന ഒളിംപിക്സും കൂടി മുന്നിൽ കണ്ടുകൊണ്ടാണ് സെലക്ടർമാരുടെ ഈ നീക്കമെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
2024 ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ചതോടെ സമ്മർദ്ദഘട്ടങ്ങളിൽ ടീമിനെ നയിക്കാനുള്ള ശ്രേയസിന്‍റെ മികവ് തെളിയിക്കപ്പെട്ടതാണ്. മാത്രമല്ല, ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച വിജയ ശതമാനമുള്ള നായകൻ കൂടിയാണ് ശ്രേയസ് അയ്യർ. കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയതിന് പുറമെ നായകനെന്ന നിലയില്‍ ഡൽഹി ക്യാപിറ്റൽസിനെയും പഞ്ചാബ് കിംഗ്സിനെയും താരം ഫൈനലിൽ എത്തിച്ചിട്ടുണ്ട്.
2028-ലെ ടി20 ലോകകപ്പും ഒളിമ്പിക്സും ലക്ഷ്യമിട്ട് ഒരു ദീർഘകാല ക്യാപ്റ്റനെ കണ്ടെത്താനാണ് സെലക്ടർമാർ ഇപ്പോൾ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയെങ്കിലും താരത്തിന്റെ വ്യക്തിഗത ഫോം സെലക്ടര്‍മാരില്‍ വലിയ ആശങ്കയാണ്. നിലവിൽ ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർക്ക് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ തിളങ്ങാൻ കഴിയുമെന്നത് അനുകൂല ഘടകമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായിരിക്കെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ശ്രേയസിന്‍റെ ക്യാപ്റ്റൻസി മികവിനെ അംഗീകരിച്ചിട്ടുമുണ്ട്. ഐപിഎല്ലിൽ ടീമായ പഞ്ചാബ് കിംഗ്സിസിനായി മികച്ച പ്രകടനം തുടർന്നാൽ ശ്രേയസ് അയ്യർ വൈകാതെ ഇന്ത്യയുടെ ടി20 ടീം നായകനായി തിരിച്ചെത്തുമെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
Content highlight: Shreyas Iyer to the captaincy of Indian T20 team!