IPL 2026: പഞ്ചാബ് കിംഗ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിന് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പഞ്ചാബ് കിംഗ്സ് - ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ് പോരാട്ടത്തിലെ ടോസ് ആനുകൂല്യം ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനൊപ്പം

IPL 2026: പഞ്ചാബ് കിംഗ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിന് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പഞ്ചാബ് കിംഗ്സ് - ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ് പോരാട്ടത്തിലെ ടോസ് ആനുകൂല്യം ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനൊപ്പം. ടോസ് നേടിയ എൽഎസ്ജി നായകൻ ഋഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുത്തു. ഇതോടെ പഞ്ചാബ് കിംഗ്സ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യും. പഞ്ചാബിലെ പിസിഎ ന്യൂ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയുമടക്കം ഒൻപത് പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് ഓരോ പോയിന്റ് ഇരു ടീമുകൾക്കും നൽകിയത്. അതേസമയം, അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് തോൽവിയുമടക്കം നാല് പോയിൻറ്റോടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് പന്തിന്റെ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ്.

Content highlight: LSG won the toss against PBKS and chose to bowl

dot image
To advertise here,contact us
dot image