

ചെന്നൈ സൂപ്പർ കിംഗ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയ്ക്കെതിരെ ആരാധകരുടെ പ്രതിഷേധം. വീഡിയോയിൽ സിഎസ്കെയുടെ മലയാളി താരം സഞ്ജു സാംസണ് വീഡിയോയിൽ കാര്യമായ പ്രാധാന്യം നൽകാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ചെപ്പോക്കിൽ നടന്ന മത്സരത്തിന് പിന്നാലെ 2.28 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഐപിഎല്‍ പങ്കുവെച്ചത്. വീഡിയോയുടെ അവസാനം മിന്നായം പോലെ, അവ്യക്തമായ രീതിയിലാണ് സഞ്ജുവിനെ കാണിക്കുന്നത്. കൊല്‍ക്കത്തയെ തോല്പിച്ചതിന്റെ സന്തോഷത്തില്‍ സിഎസ്കെ താരങ്ങള്‍ ആഘോഷപ്രകടനം നടത്തുന്നതിന്റെയും, ഇരുടീമുകളിലെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.
കൊല്‍ക്കത്തയ്ക്കെതിരായ പോരാട്ടത്തില്‍ സഞ്ജുവായിരുന്നു ടോപ് സ്കോറര്‍. 32 പന്തില്‍ 48 റണ്‍സാണ് താരം നേടിയത്. ചെന്നൈയുടെ വിജയത്തിൽ നിർണായകമായ പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ വീഡിയോയിൽ ഉൾപ്പെടുത്താത്തതിന്റെ ദേഷ്യത്തില്‍ ചിലര്‍ മോശമായ ഭാഷയിലും കമന്റ് ചെയ്തിട്ടുണ്ട്. മത്സരത്തിലെ റിയല്‍ ഹീറോയായ സഞ്ജു എവിടെയെന്നായിരുന്നു ആരാധകരുടെ കമന്റ്. ചേട്ടനെ കാണുന്നില്ലല്ലോയെന്ന് മറ്റ് ചില ആരാധകരും ചോദിക്കുന്നു. സഞ്ജുവിനെ മനഃപൂര്‍വം ഒഴിവാക്കിയതാണെന്നും, അത് തങ്ങള്‍ക്ക് മനസിലായെന്നും നിരവധി പേര് അഭിപ്രായപ്പെട്ടു.
Content Highlights: Sanju Samson missing from the Video shared by IPL, fans get angry