'മമ്മൂക്കയാണ് വണ്ടി ഓടിക്കുന്നതെങ്കിൽ ഒളിച്ചോടി പോകുമെന്ന് അമ്മ പറയും'; ബിന്ദു പണിക്കരുടെ മകൾ കല്ല്യാണി

കല്ല്യാണി പണിക്കരുടെ ആദ്യ സിനിമ മധുവിധു റിലീസിന് ഒരുങ്ങുകയാണ്

'മമ്മൂക്കയാണ് വണ്ടി ഓടിക്കുന്നതെങ്കിൽ ഒളിച്ചോടി പോകുമെന്ന് അമ്മ പറയും'; ബിന്ദു പണിക്കരുടെ മകൾ കല്ല്യാണി
dot image

മലയാള സിനിമയിലേക്ക് ഒരു പുതുമുഖ താരം കൂടി എത്തുകയാണ്. മധുവിധു എന്ന സിനിമയിലൂടെ ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണി പണിക്കരാണ് ആ പുതുമുഖ താരം. സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങള്‍ ഫോളേവേഴ്‌സുള്ള താരത്തിന്റെ റീലുകളും ഡാന്‍സുമെല്ലാം വൈറലാണ്. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിന്ദു പണിക്കര്‍ മമ്മൂട്ടിയോടൊപ്പം ടര്‍ബോയില്‍ അഭിനയിച്ചപ്പോളുണ്ടായ അനുഭവമാണ് കല്ല്യാണി വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

'അമ്മയ്ക്ക് വണ്ടിയില്‍ പോകുമ്പോള്‍ സ്പീഡ് ഭയങ്കര പേടിയാണ്.എന്റെ കൂടെ ഇരിക്കുമ്പോഴും നാല്‍പ്പതിന് മുകളിലേക്ക് പോയാല്‍ അമ്മയ്ക്ക് ഭയങ്കര പ്രശ്‌നമാണ്. ആ അമ്മ മമ്മൂക്കയുടെ കൂടെ 120 സ്പീഡില്‍ ടര്‍ബോ ഷൂട്ടിംഗിനിടയില്‍ വണ്ടിയില്‍ പോകേണ്ടി വന്നു. എപ്പോഴും നൈറ്റ് ഷൂട്ടാണ്. അമ്മയയ്ക്കാണെങ്കില്‍ ഷൂട്ടിന്റെ കാര്യം ഓര്‍ത്ത് എപ്പോഴും ടെന്‍ഷനാണ്. രാത്രിയില്‍ സെറ്റിലേക്ക് വിളിച്ചു ചോദിക്കും ഇന്ന് മമ്മൂക്കയാണോ വണ്ടി ഓടിക്കുന്നതെന്ന്. ആണെന്ന് പറഞ്ഞാല്‍ അമ്മ ഇറങ്ങില്ല ഷൂട്ടിന്. ഞാനില്ല ഞാന്‍ എങ്ങോട്ടേലും ഒളിച്ചോടി പോകുവാന്ന് പറയും. അത്രയും പാനിക്കായിട്ടാണ് അമ്മ ആ ഷൂട്ടിന് പോയികൊണ്ടിരുന്നത്'- കല്ല്യാണി പറഞ്ഞു.

മധുവിധു സിനിമയില്‍ നായിക ആയിട്ടാണ് കല്ല്യാണിയുടെ സിനിമാ പ്രവേശനം. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രമാണിത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫണ്‍ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ നല്‍കുന്നത്.

ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര്‍ , ശ്രീജയ , അമല്‍ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'പൊന്മാന്‍', 'സര്‍ക്കീട്ട്', 'ഗഗനചാരി' അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിര്‍മാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഫാര്‍സ് ഫിലിംസ്.

Content Highlights: Kalyani panicker talk about turbo shooting experiance of Bindhu panicker

dot image
To advertise here,contact us
dot image