സ്വര്‍ണവില 1.50 ലക്ഷത്തിലേക്കോ?; ഇന്ന് വിലയില്‍ വര്‍ധനവ്

ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വില കുതിക്കുന്നത് വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു

സ്വര്‍ണവില 1.50 ലക്ഷത്തിലേക്കോ?; ഇന്ന് വിലയില്‍ വര്‍ധനവ്
ഷെറിങ് പവിത്രൻ
1 min read|14 Apr 2026, 10:26 am
dot image

ഇന്നലെ ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞത് ശുഭസസൂചനയാണെന്നും ഇനി വരും കാലങ്ങളിള്‍ സ്വര്‍ണവില കുത്തനെ കുറയുമെന്നുമാണ് പലരുടെയും പ്രതീക്ഷ. എന്നാല്‍ ഇപ്പോഴത്തെ വിലയിടിവ് കണ്ട് ആരും തെറ്റിദ്ധരിക്കേണ്ടതില്ല എന്നാണ് സ്വിസ് ബാങ്ക് പറയുന്നത്. ജനുവരി 29 നാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. ഔണ്‍സിന് 5,595 ഡോളര്‍. ഫെബ്രുവരി 28 ന് ഇറാന്‍-ഇസ്രയേല്‍ യുദ്ധം തുടങ്ങിയശേഷം വില 4,300നും 5,600 നും ഇടയില്‍ ഒതുങ്ങി. ഇനി സ്വര്‍ണവില എന്താകും എന്നത് തീരുമാനിക്കുന്നത് യുദ്ധം അവസാനിക്കുമോ, ഹോര്‍മൂസ് ഉപരോധ വിവരങ്ങളിലെ മാറ്റങ്ങള്‍ ഇവയൊക്കെയാണ്. എന്നാല്‍ പവന്‍ വില 1.50 ലക്ഷം ആകാന്‍ സാധ്യത കാണുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നുണ്ട്.

Kerala Gold prices  increase today April 14

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,110 രൂപയും. കഴിഞ്ഞ ദിവസത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,760 രൂപയും ഗ്രാമിന് 11,595 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,030 രൂപയും പവന് 72,240 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,820 രൂപയും പവന് 46,560 രൂപയുമാണ് ഇന്നത്തെ വില.

Kerala Gold prices  increase today April 14

ഇന്നലെ 1,11,800 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ 1.25 ലക്ഷം രൂപ ചെലവുണ്ടാകും. വെളളിവിലയിലും ഇന്ന് കുറവാണുള്ളത്. അതേസമയം വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമായിരുന്ന വെള്ളിവില ഇന്നും അതേ വിലയില്‍ത്തന്നെയാണ്.

ഏപ്രില്‍ മാസത്തെ സ്വര്‍ണവില

  • ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ
    ഉച്ചയ്ക്ക് ശേഷം - 1,12,160
  • ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ
    വൈകുന്നേരം - 1,09,240 രൂപ
  • ഏപ്രില്‍ 3 - 1,09,240 രൂപ
  • ഏപ്രില്‍ 4 - 1,10,680 രൂപ
  • ഏപ്രില്‍ 5 - 1,10,680 രൂപ
  • ഏപ്രില്‍ 6 - രാവിലെ 1,09,360
    ഉച്ചകഴിഞ്ഞ്- 1,10,480 രൂപ
  • ഏപ്രില്‍ 7 - 1,09,880 രൂപ
  • ഏപ്രില്‍ 8 - 1,12800 രൂപ
  • ഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ
    വൈകുന്നേരം - 1,11,600 രൂപ
  • ഏപ്രില്‍ 10 - രാവിലെ 1,12,200
    ഉച്ചയ്ക്ക് ശേഷം - 1,11,720
  • ഏപ്രില്‍ 11 - 1,12,080 രൂപ
  • ഏപ്രില്‍ 13 - 1,11,800 രൂപ
Kerala Gold prices  increase today April 14

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 112800 രൂപയും ഏറ്റവും കുറഞ്ഞ പവന്‍ വില 109240 രൂപയുമാണ്. ഈ വിലകള്‍ക്കിടയില്‍ കൂടിയും കുറഞ്ഞും ഇപ്പോള്‍ വില മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണെങ്കില്‍ ക്രൂഡോയില്‍ കയറ്റുമതി വെല്ലുവിളി നിറഞ്ഞതാകും. ക്രൂഡ് ഓയില്‍ വില കുതിച്ചുയരും. ഇത് ഇന്ത്യപോലുള്ള ഇറക്കുമതി രാജ്യങ്ങളില്‍ പണപ്പെരുപ്പം വര്‍ധിക്കുകയും വ്യാപാരകമ്മി കൂട്ടുകയും ചെയ്യും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുമ്പോള്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങും. എന്നാല്‍ യുദ്ധം അവസാനിക്കുകയും നിക്ഷേപ സൗഹൃദ അന്തരീക്ഷം വരികയും ചെയ്താല്‍ സ്വര്‍ണവില തിരിച്ചുകയറും. നിലവില്‍ സ്വര്‍ണവില കുറയുമെന്ന് പറയുമ്പോള്‍ വലിയ തോതിലുള്ള ഇടിവ് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല.

Content Highlights : Will gold price reach 1.50 lakhs? Rising prices create concern




                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image