ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധം; മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം സിറ്റി ഡിസിപിയുടേതാണ് നടപടി

ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധം; മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
dot image

തിരുവനന്തപുരം : ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സിപിഒ മാരായ റിയാസ് ജെആർ, മുഹമ്മദ്‌ ഷാഫി, ശ്രീകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ സിപിഒ മാരാണ് ഇവർ.

കഴിഞ്ഞ ദിവസം പുത്തൻപാലം രാജേഷിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയ്ക്ക് വിളിക്കാൻ ഫോൺ കൊടുത്തുവെന്നും പ്രതി ആവശ്യപ്പെട്ട സാധനങ്ങൾ വാങ്ങിച്ചു നൽകിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഫോൺ ഉപയോഗിച്ച് പ്രതി സുഹൃത്തുക്കളെയും അഭിഭാഷകനെയും വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഡിസിപിയുടേതാണ് നടപടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഡിസിപി ഉത്തരവിട്ടു.

Content Highlight : Three police officers have been suspended after it was found that they had close links with goon leader Puthenpalam Rajesh.

dot image
To advertise here,contact us
dot image