തൂക്കീ ചുവന്ന കരങ്ങളോടെ; മുംബൈയ്ക്കെതിരെ ആർസിബിക്ക് തകർപ്പൻ ജയം

ആർസിബി പടുത്തുയർത്തിയ 241 റൺസെന്ന പടുകൂറ്റൻ റൺമല കീഴടക്കാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല

തൂക്കീ ചുവന്ന കരങ്ങളോടെ; മുംബൈയ്ക്കെതിരെ ആർസിബിക്ക് തകർപ്പൻ ജയം
dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് തകർപ്പൻ ജയം. ആർസിബി പടുത്തുയർത്തിയ 241 റൺസെന്ന പടുകൂറ്റൻ റൺമല കീഴടക്കാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് മാത്രം നേടാനാണ് മുംബൈയ്ക്ക് സാധിച്ചത്. 18 റൺസിനാണ് നിലവിലെ ചാമ്പ്യന്മാരായ ആർസിബി വിജയം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ മുംബൈ തുടക്കം മുതലേ മികച്ച രീതിൽ ബാറ്റ് വീശി. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റുകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ 62 റൺസായിരുന്നു രോഹിത് - റയാൻ റിക്കൽട്ടൺ ഓപ്പണിങ് കൂട്ടുകെട്ട് അടിച്ചെടുത്തിരുന്നത്. എന്നാൽ, എട്ടാം ഓവറിൽ സായുഷ്‌ ശർമ എറിഞ്ഞ പന്ത് ഉയർത്തി അടിച്ച റയാന് പിഴച്ചു. ഉയർന്നുപൊന്തിയ പൊന്തിയ പന്ത് ഭുവനേശ്വർ കുമാർ തന്റെ കൈപ്പിടിയിൽ ഒതുക്കി. പരിക്ക് പറ്റിയതോടെ രോഹിത് ശർമയും ഡഗ്ഔട്ടറിലേക്ക് മടങ്ങി.

പിന്നാലെ എട്ടാം ഓവറിലെ തന്നെ അഞ്ചാം പന്തിൽ മുംബൈയുടെ രണ്ടാം വിക്കറ്റും വീണു. ശേഷം പതിമൂന്നാം ഓവർ എറിയാൻ എത്തിയ ക്രുണാൽ പാണ്ഡ്യ, ഓവറിലെ രണ്ടാം പന്തിൽ സൂര്യകുമാർ യാദവിന്റെ വിക്കറ്റ് പോക്കറ്റിലാക്കി. തനിക്കെതിരെ വന്ന പന്ത് ഉയർത്തി അടിച്ച സൂര്യയെ റാസിഖ് ക്യാച്ച് ചെയ്യുകയായിരുന്നു.

പിന്നാലെ 22 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും നമന്‍ ധിറും (1) കൂടാരം കയറി. ‌31 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സാന്റ്‌നര്‍ (8) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മുംബൈയുടെ തോല്‍വിഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് സഹായിച്ചത്. ഒമ്പത് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്‌സ്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളുരുവിന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബെംഗളുരുവിന് കൃത്യമായ അടിത്തറയുടെ കളി മെനയാൻ സാധിച്ചു. ആറ് സിക്സറുകളും ആറ് ബൗണ്ടറികളുമടക്കം 36 പന്തിൽ നിന്ന് 78 റൺസോടെ ആർസിബിക്കായി ഫിൽ സാൾട്ട് മികച്ച പ്രകടനം പുറത്തെടുത്തു. സൾട്ടിന് പുറമേ ഓപണർ വിരാട് കോഹ്‌ലിയും നായകൻ രജത് പാട്ടിദാറും അർധസെഞ്ചുറിയുമായി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു. വിരാട് കോഹ്‌ലി ഒരു സിക്സറും അഞ്ച് ബൗണ്ടറികളുമടക്കം 38 പന്തിൽ 50 റൺസും നായകൻ പാട്ടിദാർ അഞ്ച് സിക്സറും നാല് ബൗണ്ടറികളും അടക്കം 20 പന്തിൽ 53 റൺസുമാണ് നേടിയത്.

ഹർദിക്കിനെ പന്ത് ഉയർത്തി അടിച്ച കോഹ്‌ലിയെ സൂര്യകുമാർ യാദവ് കൈപ്പിടിയിൽ ഒതുക്കിയപ്പോൾ പാട്ടിദാറിനെ സാന്റ്നറുടെ പന്തിൽ തിലക് വർമയും മടക്കി അയച്ചു. ജിതേഷ് ശർമ 9 പന്തിൽ 10 റൺസും ടിം ഡേവിഡ് പുറത്താകാതെ 16 പന്തിൽ 34 റൺസും, റൊമാരിയോ ഷെപ്പേർഡ് പുറത്താകാതെ 2 പന്തിൽ 2 റൺസും ബെംഗളുരുവിനായി നേടി.

മുംബൈ ബൗളിംഗ് നിരയിൽ ട്രെന്റ് ബോൾട്ട്, ഹർദിക് പാണ്ഡ്യ, മിച്ചൽ സാന്റ്നർ, ശാർദൂൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കുന്തമുന എന്ന വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുംറയ്ക്ക് ഇതുവരെ ഈ ഐപിഎൽ സീസണിൽ ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല.

Content Highlights: IPL 2026, MI vs RCB: Royal Challengers Bengaluru beat Mumbai Indians by 18 runs

dot image
To advertise here,contact us
dot image