

ഇന്ത്യൻ പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്നതിനിടെ രാജസ്ഥാൻ റോയൽസിനെ തേടി പുതിയ വിവാദം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കഴിഞ്ഞ മത്സരത്തിനിടെയുള്ള ടീം ഡഗൗട്ടിലെ ദൃശ്യങ്ങളാണ് റോയല്‍സിനെ പുതിയ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഐപിഎല്‍ നിയമങ്ങള്‍ ലംഘിച്ച് ടീം മാനേജര്‍ ഫോണ്‍ ഉപയോഗിച്ചതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബെംഗളൂരു ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 11-ാം ഓവറിലാണ് സംഭവം. രാജസ്ഥാന്‍ ടീം മാനേജര്‍ റോമി ഭിന്ദർ ഫോണ്‍ ഉപയോഗിക്കുകയും അടുത്തിരിക്കുന്ന വൈഭവ് ഫോണിലേക്ക് എത്തിനോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
🚨 MOBILE PHONE IN RR DUGOUT !🤯
— lndian Sports Netwrk (@IS_Netwrk29) April 11, 2026
- Even though mobile phones are not allowed during matches in the Indian Premier League, Rajasthan Royals were seen breaking the rule and using a mobile phone during the match.
pic.twitter.com/3NfbZIx6BL
ടീം മാനേജർ ഡഗൗട്ടിലിരുന്ന് ഫോൺ ഉപയോഗിച്ചതിലൂടെ ഐപിഎൽ പെരുമറ്റച്ചട്ടം ലംഘിക്കുകയാണ് ചെയ്തത്. താരങ്ങള്‍ക്കും മാച്ച് ഒഫീഷ്യല്‍സിനുമായുള്ള 2026 ലെ ഐപിഎല്ലിലെ കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും ഏരിയ പ്രോട്ടോകോള്‍ പ്രകാരം ടീം മാനേജര്‍മാര്‍ക്ക് ഫോണ്‍ കയ്യില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടെങ്കിലും ഡഗൗട്ടിലേക്ക് കൊണ്ടുവരാന്‍ പാടില്ല. ഡ്രസിങ് റൂമില്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുക.
സ്റ്റേഡിയത്തിൽ എത്തിയാൽ ഓരോ ടീമിനും അനുവദിക്കുന്ന പ്രത്യേക വിശ്രമ മുറിയിൽ ഫോൺ ഓഫ് ചെയ്ത് സൂക്ഷിക്കണമെന്നും ഐപിഎൽ മാർഗനിർദേശങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. രാജസ്ഥാൻ ടീം മാനേജർ നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലടക്കം വിഷയം വലിയ ചർച്ചയായതോടെ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. വരുംദിവസങ്ങളിൽതന്നെ വിഷയത്തിൽ ഭിന്ദറിനെ ഐപിഎൽ ഭരണസമിതി വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. തുടർന്ന് പിഴ ഉൾപ്പടെയുള്ള ശിക്ഷ നടപടികൾ സ്വീകരിച്ചേക്കും.
Content Highlights: ipl 2026: Vaibhav Suryavanshi and RR manager caught using phone during match; could face BCCI action