മുംബൈയുടെ മത്സരങ്ങളില്‍ മാത്രം കാണാൻ കഴിയുന്ന 'മഹാത്ഭുതം'! ഐപിഎല്ലില്‍ ടോസ് വിവാദം

വാംഖഡെയിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യയാണ് ടോസ് ഇട്ടത്

മുംബൈയുടെ മത്സരങ്ങളില്‍ മാത്രം കാണാൻ കഴിയുന്ന 'മഹാത്ഭുതം'! ഐപിഎല്ലില്‍ ടോസ് വിവാദം
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ടോസ് വിവാദം. യഥാർത്ഥത്തിൽ ഏതു ടീമിനാണ് ടോസ് ലഭിച്ചത് എന്നതു സംബന്ധിച്ചാണ് സംശയവും തർക്കവും ഉയർന്നത്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഇന്നലെ വിജയം സ്വന്തമാക്കിയിരുന്നു.

വാംഖഡെയിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യയാണ് ടോസ് ഇട്ടത്. കൊൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ‘ടെയിൽസ്’ എന്ന് വിളിക്കുകയും ചെയ്തു. എന്നാൽ ടോസ് വീണതിന് തൊട്ടുപിന്നാലെ ക്യാമറ ആംഗിൾ മാറുകയായിരുന്നു. മാച്ച് റഫറി മുംബൈയ്ക്കാണ് ടോസ് വീണതെന്നു പറഞ്ഞെങ്കിലും കോയിന്റെ ക്ലോസ് ഷോട്ട് കാണിച്ചില്ലെന്നതാണ് വിവാദത്തിന് കാരണമായത്.

പൊതുവേ ടോസ് ഇട്ടതിനു തൊട്ടുപിന്നാലെ കോയിനെയാണ് ക്യാമറ ഫോക്കസ് ചെയ്യാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അതുണ്ടായില്ല. ഇതോടെയാണ് പലരും സംശയം ഉന്നയിച്ച് രംഗത്തെത്തിയത്. ടോസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇതുസംബന്ധിച്ച് ചർച്ചകൾ‌ സജീവമാകുകയും ചെയ്തു. മുംബൈ ഇന്ത്യൻസിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ചിലരുടെ ആരോപണം.

'ഇതുപോലൊരു അത്ഭുതം മുംബൈ ടീമിന് മാത്രമേ സാധ്യമാകൂ', 'ഹാര്‍ദിക് പാണ്ഡ്യ കോയിന്‍ ഫ്ലിപ്പ് ചെയ്യുന്നു. കാമറ ആംഗിള്‍ മാറുന്നു. ഹെഡാണോ ടെയിലാണോ എന്ന് ആരും കണ്ടില്ല, പക്ഷേ മുംബൈ ഇന്ത്യന്‍സ് ടോസ് ജയിച്ചു!', 'മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങളില്‍ മാത്രം എന്തുകൊണ്ടാണ് എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്?', എന്നിങ്ങനെ പോകുന്നു പോസ്റ്റുകൾ. 'ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം ജിയോസ്റ്റാറിനാണ്, അവര്‍ തന്നെയാണ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെയും ഉടമസ്ഥര്‍, മുംബൈയുടെ മത്സരങ്ങളിലെ ടോസുകള്‍ എപ്പോഴും ശ്രദ്ധിക്കണം' എന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവരുണ്ട്.

അതേസമയം ടോസ് വിജയിച്ച ഹാർദിക് കൊല്‍ക്കത്തയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു ചെയ്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെകെആര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ 221 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്ന മുംബൈ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കുകയും ചെയ്തു. മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും റയാന്‍ റിക്കിള്‍ട്ടണും വെടിക്കെട്ട് അര്‍ധ സെഞ്ച്വറികള്‍ നേടി.

Content Highlights:  'Why this happens only when Mumbai is playing?', Huge Toss Controversy Hits MI vs KKR Clash

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us