രാജസ്ഥാനെതിരെ സഞ്ജുവും ചെന്നൈയ്‌ക്കെതിരെ ജഡേജയും ഇറങ്ങുന്നു; ഗുവാഹത്തിയില്‍ റോയല്‍സിന് ടോസ്‌

ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം

രാജസ്ഥാനെതിരെ സഞ്ജുവും ചെന്നൈയ്‌ക്കെതിരെ ജഡേജയും ഇറങ്ങുന്നു; ഗുവാഹത്തിയില്‍ റോയല്‍സിന് ടോസ്‌
dot image

ഇന്ത്യന്‍ പ്രീമിയര്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സഞ്ജു സാംസണിന്റെ ആദ്യ മത്സരമാണിത്. തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈ കുപ്പായത്തിലെ സഞ്ജുവിന്റെ ആദ്യ മത്സരമെന്നതാണ് ശ്രദ്ധേയം. തന്റെ മുന്‍ ചെന്നൈയ്ക്കെതിരെയാണ് രാജസ്ഥാൻ താരമായ ജഡേജയുടെയും ആദ്യ മത്സരം. റോയൽസിനെതിരെ സഞ്ജു ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങും. പരിക്കിനെതുടർ‌ന്ന് ഇതിഹാസതാരം എം എസ് ധോണി ഇറങ്ങില്ല.

ചെന്നൈ സൂപ്പർ കിം​ഗ്സ് പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, മാത്യു ഷോർട്ട്, ശിവം ദുബെ, കാർത്തിക് ശർമ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്.

രാജസ്ഥാൻ‌ റോയൽസ് പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), ഷിംറോൺ ഹെറ്റ്‌മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശർമ.

Content Highlights: IPL 2026, CSK vs RR; Rajasthan Royals win toss, opt to bowl vs Chennai super kings

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us