

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഉദ്ഘാടന മത്സരത്തിൽ നിർണായക അർധ സെഞ്ച്വറി നേടിയിരിക്കുകയാണ് സൂപ്പർ താരം വിരാട് കോഹ്‌ലി. 38 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ആർസിബിയുടെ വിജയശിൽപ്പി. ഇപ്പോഴിതാ തകർപ്പൻ ഇന്നിങ്സിൽ തകർപ്പൻ റെക്കോർഡും സ്വന്തം പേരിലെഴുതിച്ചേർത്തിയിരിക്കുകയാണ് ചേസ് മാസ്റ്റർ.
ഐപിഎല്‍ ചരിത്രത്തില്‍ റണ്‍ചേസില്‍ മാത്രം 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കിംഗ് കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലിൽ 64-ാം അര്‍ധസെഞ്ച്വറിയാണ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ കോഹ്‌ലി പൂർത്തിയാക്കിയത്.
HISTORY CREATED BY KING KOHLI. 👑
— Mufaddal Vohra (@mufaddal_vohra) March 28, 2026
- Virat Kohli becomes the first batter in the IPL to score 4,000 runs while chasing. pic.twitter.com/vAWisLGlg1
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സണ്‍റൈസേഴ്‌സിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി വിജയം സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കോഹ്‌ലിപ്പട മറികടക്കുകയായിരുന്നു.
ആര്‍സിബിക്ക് വേണ്ടി വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ഫിഫ്റ്റി നേടി. പുറത്താകാതെ 38 പന്തില്‍ 69 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 61 റണ്‍സ് നേടിയാണ് ദേവ്ദത്ത് പടിക്കൽ മടങ്ങിയത്.
Content Highlights: IPL 2026: Virat Kohli becomes the first batter in the IPL to score 4,000 runs while chasing