

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായും തോല്‍വികളില്‍ നിന്ന് തിരിച്ചുവരാന്‍ സഹായിച്ചത് ദൈവാനുഗ്രഹം കൊണ്ടാണെന്നും സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ ധോനിക്കൊപ്പം കളിക്കുന്നതില്‍ എക്‌സൈറ്റ്‌മെന്റ് ഉണ്ടെന്നും എപ്പോഴും ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടമെന്നും ചെന്നൈയിലേക്ക് നമ്മള്‍ നമ്മളായി പോയാല്‍ മതിയെന്നും തലയും വാലും ഒന്നും ആകേണ്ടെന്നും സഞ്ജു പറഞ്ഞു.
തിരുവനന്തപുരത്തു നടന്ന ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടെന്നും സഞ്ജു പറഞ്ഞു. കുറച്ചു വിഷമിച്ചിട്ടാണ് നാട്ടില്‍നിന്നു പോയത്. ഇത്രയും പിന്തുണ നല്‍കുന്ന ആളുകളുടെ മുന്നില്‍ വിചാരിച്ചപോലെ ഒരു പ്രകടനം നടത്താന്‍ സാധിക്കാത്ത വിഷമമുണ്ടായിരുന്നു. പക്ഷേ മുകളില്‍നിന്നു തീരുമാനിച്ചത് അതിലും വലുതായിട്ടുള്ള ഒന്നായിരുന്നു. ലോകകപ്പ് വിജയിച്ചതില്‍ അതിയായ സന്തോഷം. ലോകകപ്പ് നേടി നാട്ടിലേക്കു തിരിച്ചുവന്നപ്പോള്‍ ആ ഒരു സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. സിനിമയിലൊക്കെ പറയുന്നതു പോലെ ഇത് നമ്മുടെ വിജയം എന്നൊക്കെ ഇല്ലെ, ആ ഒരു ഫീലാണു കിട്ടിയതെന്നും സഞ്ജു പറഞ്ഞു.
ഓരോ പേരുകള്‍ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലെ, എങ്ങനെ വേണമെങ്കിലും വിളിക്കാം. ധോനിക്കൊപ്പം കളിക്കുന്നതില്‍ എക്‌സൈറ്റ്‌മെന്റ് ഉണ്ടെന്നും എപ്പോഴും ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടമെന്നും ചെന്നൈയിലേക്ക് നമ്മള്‍ നമ്മളായി പോയാല്‍ മതിയെന്നും തലയും വാലും ഒന്നും ആകേണ്ടെന്നും സഞ്ജു പറഞ്ഞു. ഐപിഎലില്‍ ആദ്യമായാണ് രാജസ്ഥാനെതിരെ കളിക്കുന്നത്. ഗ്രൗണ്ടിലിറങ്ങിയാല്‍ വൈകാരികമായ കാര്യങ്ങളൊന്നും ആലോചിക്കാറില്ല. തന്റെ സമയം കഴിഞ്ഞെന്ന വിശ്വാസത്തിലാണ് അവിടെനിന്നു മാറിയത്. കളിയും ആ രീതിയിലാണു കാണുന്നത് - സഞ്ജു പറഞ്ഞു.
ഐ പി എൽ തയ്യാറെടുപ്പുകളെ കുറിച്ചുളള ചോദ്യങ്ങൾക്കും സഞ്ജു മറുപടി നൽകി. 'ആദ്യമായാണ് രാജസ്ഥാൻ റോയൽസിന് എതിരേ കളിക്കാൻ പോകുന്നത് . ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പമുള്ള പുതിയ യാത്ര ആണ്. സന്തോഷത്തോടെ കളിക്കും, സഞ്ജു കൂട്ടിച്ചേർത്തു. വിജയത്തേക്കാൾ കൂടുതൽ തോൽവി ആണ് എനിക്ക് കിട്ടിയത്, തോൽവിയിൽ നിന്നാണ് താൻ പാഠമുൾക്കൊണ്ടതെന്നും സഞ്ജു പറഞ്ഞു.
Content Highlights:sanju samson reaction to thala tag and csk transfer rumors