ലോകകപ്പ് നേടിത്തന്നത് ജയ് ഷാ?; വീഡിയോയിൽ താരങ്ങളില്ല; ബിസിസിഐക്കെതിരെ ട്രോൾ മഴ

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയം ആഘോഷിക്കാൻ ബിസിസിഐ പുറത്തിറക്കിയ വീഡിയോക്കെതിരെ രൂക്ഷ വിമർശനം.

ലോകകപ്പ് നേടിത്തന്നത് ജയ് ഷാ?; വീഡിയോയിൽ താരങ്ങളില്ല; ബിസിസിഐക്കെതിരെ ട്രോൾ മഴ
dot image

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയം ആഘോഷിക്കാൻ ബിസിസിഐ പുറത്തിറക്കിയ വീഡിയോക്കെതിരെ രൂക്ഷ വിമർശനം. മൈതാനത്ത് പൊരുതി ജയിച്ച താരങ്ങളെക്കാൾ കൂടുതൽ ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് വീഡിയോയിൽ പ്രാധാന്യം നൽകിയതാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്.

'രാജ്യം എന്നും ഓർത്തുവെക്കുന്ന നിമിഷങ്ങൾ' എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് ഇരയാകുകയാണ്. വിജയനിമിഷത്തിന്‍റെ ആവേശം ഉൾക്കൊള്ളുന്ന വീഡിയോയിലെ ഓരോ ഫ്രെയ്മിലും ജയ് ഷായെ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോയുടെ പ്രധാന ഭാഗങ്ങളിലെല്ലാം താരങ്ങൾക്ക് പകരം ജയ് ഷാ നിറഞ്ഞുനിൽക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന പരാതി.

ലോകകപ്പ് ജയിച്ചത് ജയ് ഷായാണോ?, ജയ് ഷാ സിക്സറടിച്ച് ഇന്ത്യയെ ജയിപ്പിച്ചത് ഞങ്ങൾ കണ്ടില്ലല്ലോ, ജയ്ഷയുടെ സെഞ്ച്വറി കൊള്ളാമായിരുന്നു എന്നിങ്ങനെയുള്ള ട്രോളുകളാൽ നിറയുകയാണ് കമന്‍റ് ബോക്സുകൾ.

ജയ് ഷായെ കേന്ദ്രീകരിച്ചുള്ള വീഡിയോകൾ പുറത്തിറക്കി ബിസിസിഐ വിമർശനം നേരിടുന്നത് ഇത് ആദ്യമായല്ല. മുൻപും സമാനമായ രീതിയിൽ താരങ്ങളെ തഴഞ്ഞ് ഒഫീഷ്യലുകൾക്ക് അമിത പ്രാധാന്യം നൽകുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. രാജ്യം മുഴുവൻ ആഘോഷിക്കുന്ന ഒരു കായിക നേട്ടത്തെ വ്യക്തിപൂജയ്ക്കായി ഉപയോഗിക്കുന്നു എന്നാണ് കായിക നിരീക്ഷകരുടെ വിലയിരുത്തൽ.


Content Highlights: trolled bcci jay shah video ignorin -player t20 world cup win

dot image
To advertise here,contact us
dot image