

ടി 20 ലോകകപ്പ് 2026 ന്റെ കാലാശപ്പോരിന് നാളെ അരങ്ങുണരുകയാണ്. ആതിഥേയരായ ഇന്ത്യയും ന്യൂസിലാൻഡുമാണ് കിരീടപ്പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടുക. സെമിഫൈനലിൽ അപരാജിതരായ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവികൾ എത്തുന്നത്. ആവേശ സെമി പോരിൽ ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ എത്തുന്നത്.
ബൈ ലേറ്ററൽ സീരീസുകളിൽ കിവികൾക്കെതിരെ ഇന്ത്യയ്ക്ക് മൃഗീയ ആധിപത്വം ഉണ്ടെങ്കിലും ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇതുവരെ ന്യൂസിലൻഡിനെ തോൽപ്പിക്കാനായിട്ടില്ല. 2007 ൽ ഏറ്റുമുട്ടിയപ്പോൾ ഏഴ് വിക്കറ്റിനും 2016 ഏറ്റുമുട്ടിയപ്പോൾ 47 റൺസിനും 2021 ൽ ഏറ്റുമുട്ടിയപ്പോൾ എട്ട് വിക്കറ്റിനും ഇന്ത്യയ്ക്ക് അടിയറവ് പറയേണ്ടി വന്നു.
എന്നാൽ ടി 20 ലോകകപ്പ് ഒഴികെ മറ്റ് ഐ സി സി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് മുൻതൂക്കം ഉണ്ട്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കിവീസിനെ തോല്‍പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.അതിനും മുമ്പ് 2023 ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ വീഴ്ത്തി. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ മാജിക് സ്‌പെല്ലാണ് കിവീസിന്റെ ചിറകരിഞ്ഞത്.
പക്ഷേ, അതിന് മുമ്പ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസിനെതിരെ ഇന്ത്യ വീണു. അതിനും മുമ്പ് 2019 ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ വീഴ്ത്തി ന്യൂസീലന്‍ഡ്.
2023 ൽ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് അടിയറവ് പറയേണ്ടി വന്ന മൈതാനമായ അഹമമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം നൽകുന്നത്. അതിന്റെ കറ കൂടി ആതിഥേയർക്ക് കഴുകി കളയാനുണ്ട്.
Content Highlights: T20 worldcup 2026;india vs new-zealand t20 world cup head to head record