ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ തീപാറും; വാംഖഡെയില്‍ മത്സരം കടുക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് സൂപ്പർ 8 മത്സരത്തിന് സമാനമായ മത്സരമാകും സെമി പോരാട്ടമെന്നാണ് ഗവാസ്‌കറുടെ പ്രവചനം

ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ തീപാറും; വാംഖഡെയില്‍ മത്സരം കടുക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍
dot image

2026 ടി20 ലോകകപ്പിലെ ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന സെമി അതിശയകരമായ മത്സരമായിരിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് സൂപ്പർ 8 മത്സരത്തിന് സമാനമായ മത്സരമാകും സെമി പോരാട്ടമെന്നാണ് ഗവാസ്‌കറുടെ പ്രവചനം.

ഇരുടീമുകളിലും ടി20 ക്രിക്കറ്റില്‍ ആവശ്യത്തിലധികം പരിചയസമ്പത്തുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഐപിഎല്ലില്‍ കഴിവ് തെളിയിച്ച നിരവധി പേരാണ് ഇംഗ്ലണ്ടിനൊപ്പമുള്ളത്. 40 ഓവറുകള്‍ക്കപ്പുറം മാത്രം മത്സരഫലം ലഭിക്കുന്ന തീപ്പാറുന്ന മത്സരമാകും വാംഖഡെയില്‍ നടക്കുക. ഗവാസ്‌കര്‍ പറയുന്നു.

വാഖഡെയിൽ ഇന്ത്യക്ക് മുൻപ് സെമിഫൈനലുകളിൽ പരാജയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ കഥ മാറുമെന്ന് ഗവാസ്‌കർ വിശ്വസിക്കുന്നു. പുതിയ കാലഘട്ടത്തിലെ ടീമിന് കിരീടം നേടാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഫോം നഷ്ടപ്പെട്ട അഭിഷേക് ശർമ്മ തുടക്കത്തിൽ തന്നെ അതിവേഗം കളിക്കാൻ ശ്രമിക്കാതെ സാഹചര്യം മനസ്സിലാക്കി ഗിയർ ഉയർത്തണമെന്നാണ് ഗവാസ്‌കറുടെ നിർദേശം. സ്പിൻ ബോളിംഗിനെതിരെ ഇന്ത്യക്ക് ദൗർബല്യമില്ലെന്നും ടി20യിൽ അധിക ശക്തിയോടെ അടിക്കാൻ ശ്രമിക്കുമ്പോഴാണ് ചിലപ്പോൾ പിഴവുകൾ സംഭവിക്കുന്നതെന്നും ഗവാസ്‌കർ വ്യക്തമാക്കി.

Content Highlights: Sunil Gavaskar about India vs England Semi final in T20 World Cup 2026

dot image
To advertise here,contact us
dot image