

ടി20 ലോകകപ്പിലെ നിർണായക സൂപ്പര്‍ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടുകയാണ്. ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് ശേഷം സിംബാബ്‌വെയെ തകർത്തുവിട്ട ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇറങ്ങുന്നത്. രാത്രി ഏഴിനാണ് മത്സരം.
ഇന്ന് വിൻഡീസിനെ തോല്‍പിച്ചാൽ നാലു പോയിന്‍റോടെ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം. മഴമൂലം മത്സരം സാധ്യമാവാതെ വന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തും. ഇന്ത്യ സെമി കാണാതെ പുറത്താവും.
എന്നാൽ ആരാധകര്‍ക്ക് ആശ്വാസകരമായ വാർത്തയാണ് കൊൽക്കത്തയിൽ നിന്നും വരുന്നത്. കൊല്‍ക്കത്തയില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കളി തടസ്സമില്ലാതെ നടക്കും. 25-28 ഡിഗ്രി സെൽഷ്യസ് അയിരിക്കും അന്തരീക്ഷ താപനില. 70 ശതമാനത്തിന് മുകളിലായിരിക്കും ഹ്യുമിഡിറ്റി.
ഇത് ബൗളർമാർക്ക് വെല്ലുവിളിയായേക്കാം. രാത്രിയില്‍ മഞ്ഞുവീഴ്ച ഉണ്ടാവാനുള്ള സാധ്യതയും മുന്നിലുണ്ട്. അങ്ങനെയെങ്കില്‍ ടോസ് നിര്‍ണായകമാകും. ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
Content Highlights: t20 worldcup ; eden gardens weather; india vs westindies