2024 ഫൈനൽ ആവർത്തനം; സൂപ്പർ എട്ടിൽ ഇന്ന് ഇന്ത്യ-പ്രോട്ടീസ് പോര്; സഞ്ജു ഇറങ്ങുമോ?

ടി 20 ലോകകപ്പ് 2026 സൂപ്പർ എട്ട് റൗണ്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നു

2024 ഫൈനൽ ആവർത്തനം; സൂപ്പർ എട്ടിൽ ഇന്ന് ഇന്ത്യ-പ്രോട്ടീസ് പോര്; സഞ്ജു ഇറങ്ങുമോ?
dot image

ടി 20 ലോകകപ്പ് 2026 സൂപ്പർ എട്ട് റൗണ്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നു. 2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമെന്നോണമുള്ള പോരാട്ടത്തിന് രാത്രി ഏഴ് മണി മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയാകും. 2024 ഫൈനലിൽ അവസാന ഓവറിൽ വിജയം പിടിച്ചെടുത്ത് ഇന്ത്യ കിരീടം നേടിയിരുന്നു.

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളുടെയും വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്എ എന്നീ ടീമുകളെ തകര്‍ത്ത് അപരാജിതരായാണ് ഇന്ത്യ വരുന്നത്. മറുവശത്ത് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ എന്നിവരെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും കരുത്ത് തെളിയിച്ചു കഴിഞ്ഞു.

വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയുടെ ഫോം ഔട്ടാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത്. സമീപ കാലങ്ങളിൽ ടി 20 യിൽ ഇന്ത്യയ്ക്ക് ആത്മധൈര്യമായിരുന്ന അഭിഷേക് മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു റൺസ് പോലും നേടാനായിട്ടില്ല. തിലക് വർമയുടെ മെല്ലെ പോക്കും തലവേദനയാണ്.

ഇരുവരിൽ ആർക്കെങ്കിലും പകരം സഞ്ജു സാംസൺ ഇലവനിൽ എന്നതാണ് ആകാംക്ഷ. ബൗളിങ്ങിൽ കാര്യമായ വെള്ളവിളികളില്ല. മറുവശത്ത് ക്യാപ്റ്റൻ ഏയ്ഡൻ മാർക്രം ഉൾപ്പടെ എല്ലാവരും ഫോമിലാണ്. സ്ഥിരതയില്ലായ്മയാണ് പ്രോട്ടീസ് നേരിടുന്ന വെല്ലുവിളി.

സൂപ്പർ ഏട്ടിലെ മറ്റൊരു പോരാട്ടത്തിൽ ഇന്ന് ശ്രീലങ്ക ഇംഗ്ലണ്ടിനെ നേരിടും. വൈകീട്ട് മൂന്ന് മണി മുതൽ ശ്രീലങ്കയിലെ പല്ലെകെലെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് ശ്രീലങ്ക എത്തുന്നത്. ഗ്രൂപ്പ് സി യിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടും എത്തുന്നത്.

Content highlights:T20 Worldcup ;India vs Southafrica super eight clash; Preview

dot image
To advertise here,contact us
dot image