

ടി 20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി തികച്ച് കാനഡയുടെ യുവരാജ് സിങ് സമ്ര. വെറും 58 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. ആകെ മൊത്തം 65 പന്തിൽ ആറ് സിക്‌സറും പതിനൊന്ന് ഫോറുകളൂം അടക്കം 110 റൺസ് നേടി.
വെറും 19-ാം വയസ്സിലാണ് ഈ സെഞ്ച്വറി നേട്ടം. ഇതോടെ ടി 20 ലോകകപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡും താരത്തിന്റെ പേരിലായി. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരവും സമ്ര തന്നെ.
താരത്തിന്റെ മികവിൽ കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. കാനഡയ്ക്ക് വേണ്ടി ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസ് നേടി. നേരത്തെ ടോസ് നേടിയ കാനഡ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
Content Highlights: T20 Worldcup: 19-year-old Yuvraj Singh scores a hundred against New Zealand