

രഞ്ജി ട്രോഫി സെമിപോരാട്ടത്തിൽ ഉത്തരഖണ്ഡിനെതിരെ കർണാടകയ്ക്ക് കൂറ്റൻ ടോട്ടൽ. ആദ്യ ഇന്നിങ്സിൽ 734 റൺസ് എന്ന ഹിമാലയൻ ടോട്ടലാണ് കർണാടക മുന്നോട്ടുവെച്ചത്.
പാതി മലയാളി താരം ദേവ്ദത്ത് പടിക്കൽ ഇരട്ട സെഞ്ച്വറി നേടി. 330 പന്തിൽ മൂന്ന് സിക്‌സറും 29 ഫോറുകളുമായി പടിക്കൽ 232 റൺസാണ് താരം നേടിയത്.
കെ എൽ രാഹുൽ211 പന്തിൽ അഞ്ചു സിക്സറുകളും പതിനൊന്ന് ഫോറുകളും അടക്കം 141 റൺസാണ് രാഹുൽ നേടി. സ്മരണ് രവിചന്ദ്രൻ 216 പന്തിൽ 12 ഫോറുകൾ അടക്കം 135 റൺസ് നേടി. കരുൺ നായർ 60 റൺസ് നേടി പുറത്തായി. നേരത്തെ ടോസ് നേടി ഉത്തരാഖണ്ഡ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Content Highlights: Ranji Trophy ; Karnataka set big total vs utharakhand