അസാധ്യ ഫോം തുടർന്ന് ദേവ്ദത്ത് പടിക്കൽ; രഞ്ജി ട്രോഫി സെമിയിൽ കർണാടകയ്ക്കായി ഡബിൾ സെഞ്ച്വറി

ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോം തുടർന്ന് പാതി മലയാളി താരം ദേവ്ദത്ത് പടിക്കൽ.

അസാധ്യ ഫോം തുടർന്ന് ദേവ്ദത്ത് പടിക്കൽ; രഞ്ജി ട്രോഫി സെമിയിൽ കർണാടകയ്ക്കായി ഡബിൾ സെഞ്ച്വറി
dot image

ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോം തുടർന്ന് പാതി മലയാളി താരം ദേവ്ദത്ത് പടിക്കൽ. ഉത്തരഖണ്ഡിനെതിരായ രഞ്ജി ട്രോഫി സെമി ഫൈനലിൽ താരം ഡബിൾ സെഞ്ച്വറി പിന്നിട്ടു. 326 പന്തിൽ മൂന്ന് സിക്‌സറും 29 ഫോറുകളുമായി പടിക്കൽ 236 റൺസെടുത്ത് ക്രീസിലുണ്ട്.

കെ എൽ രാഹുൽ സെഞ്ച്വറി നേടി പുറത്തായി. 211 പന്തിൽ അഞ്ചു സിക്സറുകളും പതിനൊന്ന് ഫോറുകളും അടക്കം 141 റൺസാണ് രാഹുൽ നേടിയത്. കരുൺ നായർ 60 റൺസ് നേടി പുറത്തായി. നിലവിൽ 116 ഓവർ പിന്നിടുമ്പോൾ 484 റൺസിന് മൂന്ന് എന്ന ശക്തമായ നിലയിലാണ് കർണാടക.

രഞ്ജി ട്രോഫിയിലെ ഈ സീസണിൽ ഇത് വരെ ഒമ്പത് ഇന്നിങ്‌സുകളിൽ നിന്നായി 447 റൺസാണ് പടിക്കൽ അടിച്ചുകൂട്ടിയത്. ഇതിന് മുമ്പ് നടന്ന വിജയ് ഹസാരെയിൽ നാല് സെഞ്ചുറിയടക്കകം 725 റൺസ് നേടി. ടി 20 ഫോർമാറ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആറ് ഇന്നിങ്‌സുകളിൽ നിന്ന് 309 റൺസായിരുന്നു സമ്പാദ്യം.

Content Highlights: Ranji Trophy: Devdutt Padikkal slams his maiden double century

dot image
To advertise here,contact us
dot image