

ടി20 ലോകകപ്പിൽ യുഎഇക്കെതിരെ നടന്ന നിർണ്ണായക മത്സരത്തിൽ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ടൂർണമെന്റിൽ റാഷിദ് ഖാനും സംഘവും സ്വന്തമാക്കുന്ന ആദ്യ വിജയം കൂടിയാണിത്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുഎഇ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ മറികടക്കുകയായിരുന്നു.
യുഎഇക്കെതിരായ അഫ്ഗാൻ്റെ വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിലേക്ക് കടന്നു. ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും ശേഷം സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാണ് ദക്ഷിണാഫ്രിക്ക.
🚨 AFGHANISTAN DEFEATED UAE IN T20 WORLD CUP 🚨
— Johns. (@CricCrazyJohns) February 16, 2026
This means, South Africa officially qualified into the Super 8 🔥
- West Indies qualified into Super 8.
- India qualified into Super 8.
- South Africa qualified into Super 8.
All the three teams in one group in Super 8 🤯 pic.twitter.com/jI3W27Tlyx
സൂപ്പർ എട്ടിൽ ഒന്നാം ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾ. ഇന്ത്യയ്ക്ക് സൂപ്പർ എട്ട് പോരാട്ടങ്ങൾ കടുക്കുമെന്നാണ് റിപ്പോർട്ട്.
ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്‌സിനെതിരെ ഒരു പോരാട്ടം കൂടി ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട്. ഫെബ്രുവരി 18 ബുധനാഴ്ച അഹമ്മദാബാദിലാണ് ഇന്ത്യ-നെതർലൻഡ്സ് മത്സരം. ഇതിനുശേഷമാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ആരംഭിക്കുക.
Content Highlights: T20 World Cup 2026: South Africa Qualify For T20 World Cup Super Eights After Afghanistan beats UAE