'ക്യാച്ച് എടുക്കാന്‍ അറിയില്ലേ?' കുല്‍ദീപിനെ നിര്‍ത്തിപ്പൊരിച്ച് ഹാര്‍ദിക്കും സൂര്യയും, വൈറലായി വീഡിയോ

മത്സരശേഷം ഇന്ത്യൻ താരങ്ങൾ ഹസ്‌തദാനം നൽകുമ്പോഴാണ് സംഭവം ഉണ്ടായത്

'ക്യാച്ച് എടുക്കാന്‍ അറിയില്ലേ?' കുല്‍ദീപിനെ നിര്‍ത്തിപ്പൊരിച്ച് ഹാര്‍ദിക്കും സൂര്യയും, വൈറലായി വീഡിയോ
dot image

2026 ടി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു.

പാകിസ്താനെതിരെ വിജയം സ്വന്തമാക്കിയെങ്കിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യയുടെ പിഴവുകൾ ഏറെ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിരവധി ക്യാച്ചുകൾ ഇന്ത്യൻ ടീം നഷ്ടപ്പെടുത്തിയിരുന്നു. ഗ്രൗണ്ടിൽ വെച്ച് തന്നെ ഈ വിഷയത്തിൽ ഹാർദിക് പാണ്ഡ്യയും കുൽദീപ് യാദവും തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തിൽ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

മത്സരശേഷം ഇന്ത്യൻ താരങ്ങൾ ഹസ്‌തദാനം നൽകുമ്പോഴാണ് സംഭവം ഉണ്ടായത്. കുൽദീപ് യാദവിന് അടുത്തെത്തിയ ഹാർദിക് പാണ്ഡ്യ ചൂടാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥിതി വഷളാകാതിരിക്കാനായി റിങ്കു സിങ് ഇടപെടുന്നതും വീഡിയോയിൽ കാണാം.

ഹാർദിക്കിന്റെ ഓവറിലെ രണ്ടാമത്തെ പന്തിൽ ഷഹീൻ അഫ്രീദി ഒരു പുൾ ഷോട്ട് കളിച്ചിരുന്നു. ബൗണ്ടറി ലൈനിന് സമീപം നിന്നിരുന്ന കുൽദീപിന്റെ അടുത്തേക്ക് പന്ത് എത്തിയെങ്കിലും താരത്തിന് അത് കയ്യിലൊതുക്കാൻ കഴിഞ്ഞില്ല. മാത്രവുമല്ല പന്ത് ബൗണ്ടറി കടന്ന് സിക്‌സ് ആയി മാറുകയും ചെയ്തു. ഇതാണ് ഹാർദിക്കിനെ ചൊടിപ്പിച്ചത്. ക്യാച്ച് നഷ്ടപ്പെടുത്തിയത് കണ്ട ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും കുൽദീപിനോട് സംസാരിച്ചിരുന്നു.

Content Highlights: T20 World Cup 2026, India vs Pakistan: Angry Hardik Pandya, Suryakumar Yadav Scold Kuldeep Yadav, Video Goes Viral

dot image
To advertise here,contact us
dot image