

ടി 20 ലോകകപ്പിൽ സ്കോട്ലാൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്. സ്കോട്ലാൻഡ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടതിൽ പത്ത് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
ഓപ്പണർമാരായ ജോസ് ബട്ട്ലർ (3 ), ഫിൽ സാൾട്ട് (2 ) എന്നിവർ പെട്ടെന്ന് തന്നെ മടങ്ങിയെങ്കിലും മധ്യനിര താരങ്ങൾ പൊരുതി നിന്നതോടെയാണ് അട്ടിമറിയിൽ നിന്നും ഇംഗ്ലണ്ട് രക്ഷപ്പെട്ടത്.
ടോം ബാൻടൻ 41 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 63 റൺസ് നേടി. 28 പന്തിൽ ഒരു സിക്‌സറും രണ്ട് ഫോറുകളും അടക്കം 32 റൺസ് നേടി. സാം കരൺ 20 പന്തിൽ 28 റൺസും വിൽ ജാക്സ് 10 പന്തിൽ 16 റൺസും നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ലാന്ഡിന് വേണ്ടി മൈക്കൽ ജോൺസ് 33 റൺസും ക്യാപ്റ്റൻ റിച്ചി ബെറിങ്ടൺ 49 റൺസും നേടി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്നും ജോഫ്രെ ആർച്ചർ, ലിയാം ഡേവിസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
Content Highlights: T 20 worldcup; England vs Scotland