

2026 ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ 170 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി സിംബാബ്‌വെ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ ബ്രയാന്‍ ബെണ്ണറ്റിന്റെ അര്‍ധ സെഞ്ച്വറിയാണ് സിംബാബ്‌വെയ്ക്ക് കരുത്തായത്.
56 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത ബെണ്ണറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 35 റണ്‍സെടുത്ത് തടിവന്‍ഷെ മറുമാണിയും 30 പന്തില്‍ 35 റണ്‍സെടുത്ത റയാന്‍ ബേളും പുറത്തായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
Content Highlights: T20 World Cup 2026: Australia restrict Zimbabwe to 169/2; Brian Bennett scores half century