

ട്വന്റി-20 ലോകകപ്പില്‍ നമീബിയക്കെതിരെയുള്ള മത്സരത്തിലെ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ സഞ്ജു സാംസണെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്. തന്റെ ഫോം തെളിയിക്കാന്‍ കിട്ടിയ മികച്ച അവസരമാണ് സഞ്ജു പാഴാക്കിയതെന്ന് ശ്രീകാന്ത് വിരമിച്ചു. ബുദ്ധി ഉപയോഗിക്കാതെയാണ് അദ്ദേഹം കളിക്കുന്നതെന്നും ശ്രീകാന്ത് വിമര്‍ശിച്ചു.
അഭിഷേക് ശര്‍മ്മയുടെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു, ഏഴ് പന്തില്‍ മൂന്ന് സിക്‌സറുകള്‍ ഉള്‍പ്പെടെ 22 റണ്‍സെടുത്ത് നില്‍ക്കെയാണ് പുറത്തായത്. രണ്ട് വലിയ ഷോട്ടുകള്‍ക്ക് ശേഷം വലിയ ഷോട്ട് കളിക്കുന്നതിന് പകരം സിംഗിളെടുത്ത് ബുദ്ധിപരമായി സഞ്ജു കളിക്കണം. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ പറ്റിയ മത്സരമായിരുന്നു ഇത്.
എത്ര അവസരം കൊടുത്താലും സഞ്ജു വലിയ സ്‌കോര്‍ നേടുന്നില്ല എന്ന് ഇനി എല്ലാവരും പറയും,' ശ്രീകാന്ത് പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലമായുള്ള സഞ്ജുവിന്റെ ടി-20 ബാറ്റിങ് മോശമാണെന്നും ഓര്‍മിപ്പിച്ച ശ്രീകാന്ത് ഇഷാന്‍ കിഷന്റെ ബാറ്റിങ്ങിനെ പുകഴ്ത്തുകയും ചെയ്തു. 24 പന്തില്‍ 61 റണ്‍സെടുത്ത ഇഷാന്റെ സിക്‌സറുകള്‍ ഇന്ത്യ ഗേറ്റിലേക്കും രാഷ്ട്രപതി ഭവനിലേക്കുമാണ് പറന്നതെന്ന് അദ്ദേഹം തമാശയായി പറഞ്ഞു.
നമീബിയക്കെതിരെയുള്ള മത്സരത്തില്‍ എട്ട് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമുള്‍പ്പടെയാമ് സഞ്ജു 22 റണ്‍സ് നേടിയത്. മികച്ച തുടക്കം ലഭിച്ചിട്ടും പകുതി മനസ്സോടെ കളിച്ച ഒരു ഷോട്ട് മൂലമാണ് അദ്ദേഹം പുറത്തായത്. മത്സരത്തില്‍ ഇന്ത്യ 209 റണ്‍സ് നേടുകയും നമീബിയയെ 116 റണ്‍സിന് ഓളൗട്ടാക്കുകയും ചെയ്തിരുന്നു. 93 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
Content Highlights- Kris Srikanth says Sanju Samson needs to use brains to seal his place in team