കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; മൂന്ന് യാത്രക്കാർ അറസ്റ്റിൽ

സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തതായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു.

കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; മൂന്ന് യാത്രക്കാർ അറസ്റ്റിൽ
dot image

കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള മൂന്ന് വ്യത്യസ്ത ശ്രമങ്ങളാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തിയത്. ടെര്‍മിനല്‍ 5, ടെര്‍മിനല്‍ 1 എന്നിവിടങ്ങളിലൂടെയായിരുന്നു ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമം നടന്നത്. ടെര്‍മിനല്‍ അഞ്ചിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ ഹാഷിഷ് കൈവശം വെച്ചിരുന്ന ഒരു യാത്രക്കാരനെയാണ് ആദ്യം പിടികൂടിയത്. തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് രണ്ട് യാത്രക്കാരെയും മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തതായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

Content Highlights:

dot image
To advertise here,contact us
dot image