സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; രണ്ടാം ജയം തേടി ഇന്ത്യ, നമീബിയയ്ക്കെതിരായ മത്സരം ഇന്ന്‌

വയറിന് അസുഖം ബാധിച്ച അഭിഷേക് ശര്‍മ ഇന്ന് കളിച്ചേക്കില്ല

സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; രണ്ടാം ജയം തേടി ഇന്ത്യ, നമീബിയയ്ക്കെതിരായ മത്സരം ഇന്ന്‌
dot image

2026 ടി20 ലോകകപ്പില്‍ രണ്ടാം വിജയം തേടി ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ആദ്യമത്സരത്തില്‍ യുഎസ്എയെ നീലപ്പട പരാജയപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കുന്ന പാകിസ്താനെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായി മികച്ചവിജയം ആവര്‍ത്തിച്ച് ആത്മവിശ്വാസം ഉയര്‍ത്താനാണ് സൂര്യകുമാറും യാദവും ലക്ഷ്യമിടുക.

വയറിന് അസുഖം ബാധിച്ച അഭിഷേക് ശര്‍മ ഇന്ന് കളിച്ചേക്കില്ല. പകരം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ പാടേനിറം മങ്ങിയ സഞ്ജുവിന് മികവിലേക്കെത്താനുള്ള സുവര്‍ണാവസരമാവും നമീബിയക്കെതിരായ മത്സരം.

പനിയെത്തുടര്‍ന്ന് യുഎസ്എയ്‌ക്കെതിരായ മത്സരം നഷ്ടമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നമീബിയയ്‌ക്കെതിരെ കളിച്ചേക്കും. 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബുംറ കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ ബൗള്‍ ചെയ്തിരുന്നു. ബുംറ ടീമില്‍ ഇടംപിടിച്ചാല്‍ മുഹമ്മദ് സിറാജ് പുറത്തിരിക്കേണ്ടി വരും. അമേരിക്കക്കെതിരെ 3/29 എന്ന മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ച സിറാജിനെ ടീം മാറ്റി നിര്‍ത്തുമോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

Content Highlights: T20 World Cup 2026: Sanju Samson, Jasprit Bumrah In? India vs Namibia match Today

dot image
To advertise here,contact us
dot image