വിക്കറ്റ് വേട്ട തുടർന്ന് ഷാല്‍ക്വിക്ക്; യുഎസ്എയ്ക്ക് മുന്നില്‍ 191 റണ്‍സ് വിജയലക്ഷ്യം വെച്ച് പാകിസ്താൻ

നേരത്തെ ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിലും ഷാല്‍ക്വിക്ക് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു

വിക്കറ്റ് വേട്ട തുടർന്ന് ഷാല്‍ക്വിക്ക്; യുഎസ്എയ്ക്ക് മുന്നില്‍ 191 റണ്‍സ് വിജയലക്ഷ്യം വെച്ച് പാകിസ്താൻ
dot image

2026 ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ യുഎസ്എയ്ക്ക് 191 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് അടിച്ചെടുത്തത്. യുഎസ്എയ്ക്ക് വേണ്ടി ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് വീണ്ടും നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിലും ഷാല്‍ക്വിക്ക് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

പാകിസ്താന് വേണ്ടി ഷാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറി നേടി. 41 പന്തില്‍ 73 റൺസ് നേടിയ ഫര്‍ഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. ബാബര്‍ അസം (32 പന്തില്‍ 46), ഷദാബ് ഖാന്‍ (12 പന്തില്‍ 30) എന്നിവരാണ് തിളങ്ങിയ മറ്റുതാരങ്ങള്‍. സെയിം അയൂബാണ് (19) രണ്ടക്കം കണ്ട മറ്റൊരു താരം.

Content Highlights: T20 World Cup 2026, PAK vs USA: Shadley Van Schalkwyk Takes Four As Pakistan post 190/9 after 20 overs

dot image
To advertise here,contact us
dot image