'പക്ഷേ നിങ്ങള്‍ക്ക് സൂര്യനെ തടയാനാവില്ല'; വൈഭവിനെ വാനോളം പുകഴ്ത്തി വീരേന്ദര്‍ സെവാഗ്‌

സൂര്യനെപോലെയാണ് വൈഭവ് ബാറ്റുചെയ്യുന്നതെന്നാണ് സെവാഗ് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത്

'പക്ഷേ നിങ്ങള്‍ക്ക് സൂര്യനെ തടയാനാവില്ല'; വൈഭവിനെ വാനോളം പുകഴ്ത്തി വീരേന്ദര്‍ സെവാഗ്‌
dot image

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. 80 പന്തില്‍ 15 സിക്സും 15‌ ബൗണ്ടറിയും സഹിതം 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ഇന്ത്യയുടെ വിജയത്തിൽ അതിനിർണായകമായ ഇന്നി‌ങ്സ് കാഴ്ചവെച്ച വൈഭവാണ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഫൈനലിലെ താരവും വൈഭവ് തന്നെ.

അതേസമയം ഇന്ത്യയുടെ വണ്ടർ കിഡായ വൈഭവിനെ പുകഴ്ത്തി നിരവധി മുൻതാരങ്ങളാണ് രം​ഗത്തെത്തുന്നത്. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സിന് പിന്നാലെ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗും താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ്. സൂര്യനെപോലെയാണ് വൈഭവ് ബാറ്റുചെയ്യുന്നതെന്നാണ് സെവാഗ് തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത്.

'വൈഭവ് സൂര്യവംശി, 80 പന്തിൽ 175 റൺസ്. 15 ഫോറുകളും 15 സിക്സറുകളും. ഫോറുകൾക്ക് തുല്യമായ സിക്സറുകളും.

ഒരുപോലെയുള്ള സംഹാരതാണ്ഡവം. സൂര്യവംശി എന്നാൽ സൂര്യവംശത്തിൽ ജനിച്ചവൻ എന്നാണ് അർത്ഥം. ഇന്ന് അവൻ സൂര്യനെപ്പോലെയാണ് ബാറ്റ് ചെയ്തത്. ഇംഗ്ലണ്ട് ​ബോളർമാർ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിച്ചു. പക്ഷേ സൂര്യനെ ആർക്ക് തടയാനാകും! ഇന്ത്യൻ ക്രിക്കറ്റിൽ സൂര്യൻ ഉദിച്ച് കഴിഞ്ഞു. ഇത് ഭാവിയുടെ ഒരു സൂചനയാണ്', സെവാഗ് കുറിച്ചു.

Content Highlights: U19 World Cup 2026 Final: Virender Sehwag reacts to Vaibhav Suryavanshi’s blistering innings

dot image
To advertise here,contact us
dot image