

കൊച്ചി: നടന് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മമ്മൂട്ടി ലോകം അറിയുന്ന മലയാളത്തിന്റെ മഹാനടന് ആണെന്നും കലാകാരന് എന്ന നിലയില്‍ മമ്മൂട്ടിക്കുള്ള അംഗീകാരം വളരെ പ്രധാനമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
മമ്മൂട്ടിക്കെതിരായ വിമര്‍ശനങ്ങളെ ക്രിയാത്മകമായാണ് കാണുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്നാലെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഉള്‍പ്പെടെയുള്ള യുവജനസംഘടനകള്‍ക്ക് ഇന്ത്യയിലുടനീളം നല്ല രീതിയില്‍ അംഗീകാരമാണ് ലഭിക്കുന്നത്. ആ അര്‍ത്ഥത്തില്‍ അവരെ കാണാന്‍ മമ്മൂട്ടി തയ്യാറായാല്‍ മമ്മൂട്ടിയെ കാണേണ്ടതില്ല, ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് തീരുമാനിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസം ഉള്ളവരെല്ലാവരുമായിട്ടും നല്ല രീതിയിലുള്ള സംവാദം വേണം എന്നതാണ് പുതിയ തീരുമാനം. എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരും മാത്രമല്ല, പാര്‍ട്ടി നേതാക്കന്മാര് തന്നെ കേരളത്തിലുടനീളമുള്ള സാമൂഹിക-ശാസ്ത്ര-കലാ-സിനിമാ മേഖലയിലുള്ളവരുമായി സംവാദത്തിനൊരുങ്ങുകയാണ്. സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
മലപ്പുറം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎസ്യു തെരഞ്ഞെടുപ്പിനിടെയുണ്ടായ എംഎസ്എഫ്-എസ്എഫ്ഐ സംഘര്‍ഷത്തില്‍ എംഎസ്എഫിനെതിരെ എം വി ഗോവിന്ദന് രൂക്ഷവിമര്‍ശനം ഉയര്‍ത്തി. വളരെ ക്രൂരമായ കടന്നാക്രമണമാണ് നടന്നതെന്ന് എം വി ഗോവിന്ദന് പ്രതികരിച്ചു. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ നേതാക്കളെ ആശുപത്രയില്‍ കയറി ആക്രമിക്കുന്ന എംഎസ്എഫ് പ്രവര്‍ത്തകരുടെ ദൃങ്ങള് അടക്കം പങ്കുവെച്ചാണ് എം വി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്.
Content Highlights: CPIM State Secretary M V Govindan rejects the cyberattack against DYFI and SFI activists who met Malayalam actor Mammootty