

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സണും ഇന്ത്യൻ മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാകിസ്താൻ തീരുമാനിച്ചത്. ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഇരുതാരങ്ങളുടെയും പ്രതികരണം.
ഗ്രൂപ്പ്, പ്ലേ ഓഫ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ഫൈനൽ കളിക്കേണ്ടി വന്നാൽ പാകിസ്താൻ അതും ബഹിഷ്‍കരിക്കുമോയെന്നായിരുന്നു പീറ്റേഴ്സൺ ചോദിച്ചത്. അങ്ങനെ വന്നാൽ ഫൈനലിൽ കളിക്കാനും പാകിസ്താൻ വിസമ്മതിക്കുമോയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്താൻ മത്സരം ഇല്ലാതായാൽ ട്വന്റി 20 ലോകകപ്പിനോട് തന്നെ ബൈ പറയുമെന്നായിരുന്നു അശ്വിന്റെ പ്രതികരണം.
Not sure if India can meet Pakistan in this World Cup final due to groups and play offs, but if they can, would Pakistan refuse to play the World Cup final?
— Kevin Pietersen🦏 (@KP24) February 1, 2026
An India Pakistan clash even in the knock out is ruled out?
— Ashwin 🇮🇳 (@ashwinravi99) February 1, 2026
Sure?
We get there it will be a “World T 20 bye” ? https://t.co/y0KZlQIoOA
ശ്രീലങ്കയില്‍ നടക്കുന്ന ബാക്കി മത്സരങ്ങളിലെല്ലാം പങ്കെടുക്കാന്‍ പാകിസ്താന്‍ ടീമിന് അനുവാദം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഇതേക്കുറിച്ചുള്ള ഔദ്യോഗികമായി അറിയിപ്പ് പിസിബിയിൽ നിന്ന് ലഭിച്ചിട്ടില്ല. എന്നാൽ മത്സരങ്ങളിൽ നിന്ന് പിന്മാറുന്നത് ഐസിസിയുമായും ബിസിസിഐയുമായും ഒപ്പിട്ട കരാറുകളുടെ ലംഘനമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു.
ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ (പിസിബി) കടുത്ത അച്ചടക്ക നടപടികളാണ് ഐസിസി സ്വീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിൽ നിന്ന് പാകിസ്താനെ പൂർണമായി വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ഐസിസിയുടെ പരിഗണനയിലുള്ളത്.
Content Highlights: R Ashwin, Kevin Pietersen React to Pakistan’s decision to boycott the IND vs PAK match in T20 World Cup 2026