ലോകകപ്പിന് തൊട്ടുമുൻപ് ഓസ്‌ട്രേലിയൻ ടീമിൽ അഴിച്ചുപണി; രണ്ട് താരങ്ങൾ പുറത്ത്

ടി20 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഓസ്‌ട്രേലിയൻ ടീമിന് തിരിച്ചടി

ലോകകപ്പിന് തൊട്ടുമുൻപ് ഓസ്‌ട്രേലിയൻ ടീമിൽ അഴിച്ചുപണി; രണ്ട് താരങ്ങൾ പുറത്ത്
dot image

ടി20 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ ഓസ്‌ട്രേലിയൻ ടീമിന് തിരിച്ചടി. പരിക്കേറ്റ ഓസിസ് പേസർ പാറ്റ് കമിൻസിന് ലോകകപ്പ് നഷ്ട്മാകും. താരത്തിന്റെ പരിക്ക് ഭേദമാകാത്തതാണ് ഈ തിരിച്ചടിക്ക് കാരണമായത്. കമിൻസിന് പുറമെ മാത്യു ഷോർട്ടും ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി.

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പായി താരം ഫിറ്റ്നസ് വീണ്ടെടുക്കില്ലെന്ന് ഉറപ്പായതോടെ കമിൻസിനെ പുറത്തിരുത്തി സെലക്ടർമാർ ജോഷ് ഹേസൽവുഡിനെ ടീമിൽ ഉൾപ്പെടുത്തി. ആഷസ് ടെസ്റ്റിനിടെയാണ് കമിൻസിന് പരിക്കേറ്റിരുന്നത്. ടീമിൽ നിന്ന് പുറത്തായ മാത്യുവിന് പകരക്കാരനായി മാറ്റ് റെൻഷോ ടീമിൽ ഇടംപിടിച്ചു.

ആഭ്യന്തര ക്രിക്കറ്റിലും ഒപ്പം ഓസിസ് ടീമിനായും നടത്തുന്ന പ്രകടന മികവാണ് മാത്യുവിന് ലോകകപ്പ് ടീമിൽ ഇടം നേടി കൊടുത്തത്. 'ശ്രീലങ്കയിലെ വേഗം കുറഞ്ഞ പിച്ചുകളിൽ റെൻഷോയുടെ സാന്നിധ്യം മധ്യനിരയ്ക്ക് കൂടുതൽ ശക്തി നൽകും' ഓസ്‌ട്രേലിയൻ സെലക്ടർ ടോണി ഡോഡിമെയ്ഡ് പ്രതികരിച്ചു. ഇടംകയ്യൻ പേസറായ ബെൻ ഡ്വാർഷൂയിസ് ലോവർ ഓർഡറിൽ മികച്ച ബാറ്റർ ആണെന്നതും ടീമിൽ അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയർലാൻഡിനെതിരെയാണ് ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആദ്യ പോരാട്ടം.

Content highlights: Australia suffers setback as T20 World Cup nears

dot image
To advertise here,contact us
dot image