

ദീര്‍ഘകാലമായി ഉപയോഗിച്ചിരുന്ന ഫോണ്‍ പാസ്‌വേര്‍ഡ് മാറ്റി പുതിയൊരെണ്ണം സെറ്റ് ചെയ്യുമ്പോള്‍ പുതിയ പാസ്‌വേര്‍ഡ് മറന്നുപോകുന്നത് ഒരു സ്ഥിരം സംഭവമാണ്. മിക്കപ്പോഴും പഴയ പാസ്‌വേര്‍ഡ് തന്നെ വീണ്ടും വീണ്ടും അടിച്ച് കൊടുത്ത് കുഴപ്പത്തിലാകും. ഇതൊരു വലിയ പ്രശ്‌നമാണെന്ന് തന്നെ പറയാം. ഇതോടെ ഫോണുമായി പലരും ഫോണ്‍ സ്റ്റോറിലോ ഷോപ്പിലോ പോയാകും പാസ്‌വേര്‍ഡ് ശരിയാക്കുക. ഇതിന് കടക്കാര്‍ പണം ഈടാക്കുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്നു പരീക്ഷിക്കാവുന്ന ചില വഴികളുണ്ടെന്ന് മറന്നുപോകരുത്. എങ്ങനെയാണ് അത് ചെയ്യുന്നതെന്ന് നോക്കാം.
നിങ്ങളുടെ മൊബൈല്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 4.4 അല്ലെങ്കില്‍ അതില്‍ താഴെ ആണെങ്കില്‍ തെറ്റായ പാസ്‌വേര്‍ഡോ പാറ്റേണോ അഞ്ചോ ആറോ തവണ എന്റര്‍ ചെയ്താല്‍, ഇതിന് പിന്നാലെ ഫോര്‍ഗറ്റ് പാസ്‌വേര്‍ഡ് അല്ലെങ്കില്‍ പാറ്റേണ്‍ എന്നൊരു ഓപ്ഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. പിന്നാലെ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കി പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യാം.
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, ലാപില്‍ നിന്നോ മറ്റൊരു ഫോണില്‍ നിന്നോ findmydevice.google.com സന്ദര്‍ശിച്ച ശേഷം നിങ്ങളുടെ ഫോണുമായി ലിങ്ക് ചെയ്ത ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാം. ഇതില്‍ നിങ്ങളുടെ ലോക്ക്ഡ് ആയ ഡിവൈസ് സെലക്ട് ചെയ്ത ശേഷം പുതിയ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുക. ഈ പുതിയ പാസ്‌വേര്‍ഡ് വഴി നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ആക്കാന്‍ കഴിയും.
മേല്‍പ്പറഞ്ഞ രീതികളെല്ലാം പരീക്ഷിച്ചിട്ടും നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കരുതുക, അങ്ങനെയെങ്കില്‍ ഇനി ബാക്കിയുള്ള ഒരേയൊരു ഓപ്ഷന്‍ ഫാക്ടറി റീസെറ്റാണ്. ആദ്യം നിങ്ങളുടെ ഫോണ്‍ ടേണ്‍ ഓഫ് ചെയ്യുക. പവര്‍+ വോളിയം ഡൗണ്‍ ബട്ടന്‍ അമര്‍ത്തി റിക്കവറി മോഡിലേക്ക് പ്രവേശിക്കുക. ഇവിടെ നിങ്ങള്‍ക്ക് വൈപ്പ് ഡേറ്റ/ ഫാക്ടറി റീസെറ്റ് എന്ന് മെനുവില്‍ കാണാന്‍ കഴിയും ഇത് സെലക്ട് ചെയ്യുക. വോളിയം ബട്ടന്‍ ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യാം, പവര്‍ ബട്ടന്‍ സെലക്ട് ചെയ്യാനായി ഉപയോഗിക്കാം.
ഇതിന് ശേഷം ഫോണ്‍ റീസ്റ്റാര്‍ട്ട് ആകും. മാത്രമല്ല പാസ്‌വേര്‍ഡ് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടാകും. ശ്രദ്ധിക്കേണ്ട കാര്യം, ഈ രീതി പരീക്ഷിക്കുമ്പോള്‍ നിങ്ങളുടെ ഫോണിലെ ഡാറ്റ എല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടാകും. ഈ രീതി ഉപയോഗിക്കണമെങ്കില്‍ ഐഫോണ്‍ യൂസര്‍മാര്‍ നിങ്ങളുടെ ഫോണ്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കണം. എന്നിട്ട് ഐട്യൂണ്‍ അല്ലെങ്കില്‍ ഫൈന്റര്‍ ഓപ്പണ്‍ ചെയ്യണം. തുടര്‍ന്ന് ഫോണ്‍ റിക്കവറി മോഡിലിടണം. ഇതിന് ശേഷം റീസ്റ്റോര്‍ ഐഫോണ്‍ ഓപ്ഷന്‍ ചൂസ് ചെയ്യുക. ഇത് പാസ്‌വേര്‍ഡ് റിമൂവ് ചെയ്യും. ഡാറ്റ ബാക്ക്അപ്പ് ഇല്ലെങ്കില്‍ എല്ലാ ഡാറ്റയും ക്ലിയറാകും.
ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ ലോക്ക് ചെയ്യാനായി സ്മാര്‍ട്ട്‌ലോക്ക് ഫീച്ചറുകള്‍ ഉപയോഗിക്കുന്നതാകും നല്ലത്. സ്മാര്‍ട്ട് ലോക്ക് ഫീച്ചറില്‍ നിങ്ങള്‍ക്ക് ട്രസ്റ്റഡ് ലൊക്കേഷന്‍(നിങ്ങളുടെ വീടാകാം), ഡിവൈസ്(നിങ്ങളുടെ സ്മാര്‍ട്ട് വാച്ച്, അല്ലെങ്കില്‍ കാര്‍ ബ്ലൂടൂത്ത് ആകാം) എന്നിവിടങ്ങളില്‍ നിന്നുള്ള എന്തെങ്കിലും ഫോണില്‍ ഫീഡ് ചെയ്യാം അല്ലെങ്കില്‍ ഫേസ് റെക്കഗ്നിഷന്‍ ഉപയോഗിക്കാം. ഇതിന് പിന്നാലെ നിങ്ങള്‍ പാസ്‌വേര്‍ഡ് മറന്നാല്‍ ഫോണുമായി ആ ട്രസ്റ്റഡ് ലൊക്കേഷനില്‍ എത്തുക, അല്ലെങ്കില്‍ ട്രസ്റ്റഡ് ഡിവൈസുമായി കണക്ട് ചെയ്യുക. ഫോണ്‍ തനിയെ അണ്‍ലോക്കാകും. അപ്പോള്‍ നേരത്തെ തന്നെ സ്മാര്‍ട്ട്‌ലോക്ക് സെറ്റ് ചെയ്ത് വയ്ക്കുക.
Content Highlights: Discover effective ways to unlock your phone when you forget the password or pattern lock. From using Google Account recovery to factory resets