

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് സ്റ്റിര്‍ലിങ് മറികടന്നത്. യുഎഇക്കെതിരായ പോരാട്ടത്തിനു ഇറങ്ങിയതോടെയാണ് സ്റ്റിര്‍ലിങ് രോഹിത്തിനെ പിന്തള്ളി റെക്കോര്‍ഡ് സ്വന്തമാക്കിയത്.
159 മത്സരങ്ങളാണ് രോഹിത് കരിയറില്‍ കളിച്ചത്. 2024ല്‍ ഇന്ത്യയുടെ രണ്ടാം ലോകകപ്പ് നേട്ടത്തിനു പിന്നാലെ താരം ടി20യില്‍ നിന്നു വിരമിച്ചിരുന്നു. റെക്കോര്‍ഡില്‍ രോഹിതിനൊപ്പം നിന്ന സ്റ്റിര്‍ലിങ് യുഎഇക്കെതിരെ കരിയറിലെ 160ാം മത്സരത്തിനിറങ്ങിയാണ് റെക്കോര്‍ഡിട്ടത്.
2009ല്‍ പാകിസ്ഥാനെതിരെയാണ് സ്റ്റിര്‍ലിങ് ടി20 ഫോര്‍മാറ്റില്‍ അരങ്ങേറിയത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റര്‍മാരില്‍ നാലാം സ്ഥാനത്തും സ്റ്റിര്‍ലിങ് ഉണ്ട്. ടി20 ഫോര്‍മാറ്റില്‍ 3,874 റണ്‍സാണ് അയര്‍ലന്‍ഡ് നായകന്റെ സമ്പാദ്യം.
ലോകമെങ്ങുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലും സ്റ്റിര്‍ലിങ് കളിക്കാറുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ഐഎല്‍ടി20, എസ്എ20, ദി ഹണ്ട്രഡ്, ദുബൈ ടി20 അടക്കമുള്ള പോരാട്ടങ്ങളില്‍ സ്റ്റിര്‍ലിങ് കളിക്കുന്നുണ്ട്.
Content Highlights: Rohit's record is a thing of the past; Ireland captain writes new history in international T20s