ലോകകപ്പിന് മുമ്പ് ഒരു 'ഫൈനല്‍';സന്നാഹ മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്ത്

കിരീടം നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യയുടെ ആദ്യ വെല്ലുവിളി കഴിഞ്ഞ ടി-20 ലോകകപ്പ് ഫൈനലിലെ തങ്ങളുടെ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയാണ്.

ലോകകപ്പിന് മുമ്പ് ഒരു 'ഫൈനല്‍';സന്നാഹ മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്ത്
dot image

അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. കിരീടം നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യയുടെ ആദ്യ വെല്ലുവിളി കഴിഞ്ഞ ടി-20 ലോകകപ്പ് ഫൈനലിലെ തങ്ങളുടെ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയാണ്. ഒരേയൊരു സന്നാഹ മത്സരത്തില്‍ മാത്രമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

ഫെബ്രുവരി 2 മുതല്‍ 6 വരെ ഇന്ത്യയിലെ മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ശ്രീലങ്കയിലെ കൊളംബോയിലുമായി ആകെ 16 സന്നാഹ മത്സരങ്ങളാണ് ലോകകപ്പിന് മുമ്പായി നടക്കുക.

സീനിയര്‍ ടീം ലോകകപ്പിനായി തയ്യാറെടുക്കുമ്പോള്‍, യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര ടീമുകള്‍ക്കെതിരെ മത്സരപരിചയം ഉറപ്പാക്കാന്‍ ബിസിസിഐ 'ഇന്ത്യ എ' ടീമിനെയും സന്നാഹ മത്സരങ്ങള്‍ക്കായി ഇറക്കുന്നുണ്ട്. ഫെബ്രുവരി രണ്ടിന് അമേരിക്കക്കെതിരെ നവി മുംബൈയിലാണ് ഇന്ത്യ എ ആദ്യ സന്നാഹ മത്സരത്തിനിറങ്ങുക. ഫെബ്രുവരി 6ന് നമീബിയയാണ് രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ എയുടെ എതിരാളികള്‍.

അതേസമയം ഇംഗ്ലണ്ട് ടീം സന്നാഹ മത്സരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. മത്സരങ്ങള്‍ക്ക് പകരം സ്വന്തം നിലയിലുള്ള പരിശീലന സെഷനുകള്‍ക്കാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്.

സന്നാഹ മത്സരങ്ങളുടെ മത്സരക്രമം, ഇന്ത്യന്‍ സമയം
ഫെബ്രുവരി 2 അഫ്ഗാനിസ്ഥാന്‍ vs സ്‌കോട്ട്‌ലന്‍ഡ്,ബെംഗളൂരു 3:00 PM
ഫെബ്രുവരി 2 ഇന്ത്യ എ vs യുഎസ്എ, നവി മുംബൈ 5:00 PM ഫെബ്രുവരി 3 നെതര്‍ലന്‍ഡ്സ് vs സിംബാബ്വെ, കൊളംബോ 3:00 PM ഫെബ്രുവരി 4 ഇന്ത്യ vs ദക്ഷിണാഫ്രിക്ക ,നവി മുംബൈ 7:00 PM ഫെബ്രുവരി 4 പാകിസ്ഥാന്‍ vs അയര്‍ലന്‍ഡ്, കൊളംബോ 5:00 PM ഫെബ്രുവരി 5 ഓസ്ട്രേലിയ vs നെതര്‍ലന്‍ഡ്സ്, കൊളംബോ 5:00 PM ഫെബ്രുവരി 5 ന്യൂസിലന്‍ഡ് vs യുഎസ്എ, നവി മുംബൈ 7:00 PM.

Content Highlights- Practice match schedule before t20 worldcup

dot image
To advertise here,contact us
dot image