റിയാൻ പരാഗ് പൂർണ ഫിറ്റ്; സുന്ദറിന് പകരം ടി 20 ലോകകപ്പ് ടീമിലെത്തിയേക്കും; റിപ്പോർട്ട്

സുന്ദറിന് ന്യൂസിലാൻഡിനെതിരെയുള്ള ടി 20 യിൽ വിശ്രമം അനുവദിച്ചിരുന്നുവെങ്കിലും പരിക്ക് ഭേദമായിട്ടില്ല

റിയാൻ പരാഗ് പൂർണ ഫിറ്റ്; സുന്ദറിന് പകരം ടി 20 ലോകകപ്പ് ടീമിലെത്തിയേക്കും; റിപ്പോർട്ട്
dot image

പരിക്കേറ്റ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിന് പകരക്കാരനായി ടി 20 ലോകകപ്പിൽ ഇടം നേടാൻ റിയാൻ പരാഗ്. താരത്തിനോട് തയ്യാറായി നില്ക്കാൻ ബി സി സി ഐ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സുന്ദറിന് ന്യൂസിലാൻഡിനെതിരെയുള്ള ടി 20 യിൽ വിശ്രമം അനുവദിച്ചിരുന്നുവെങ്കിലും പരിക്ക് ഭേദമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ടീം ഇന്ത്യ മറ്റൊരു ഓപ്‌ഷൻ തേടുന്നത്.

തോളിനേറ്റ പരിക്കിൽ ചികിത്സയിലായിരുന്ന പരാഗ് ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ശേഷം ആഭ്യന്തര ക്രിക്കറ്റിലും കളിച്ചിരുന്നു. പരാഗിനെ കൂടുതൽ പരിശോധനയ്ക്ക് വിധയമാക്കിയ ശേഷമായിരിക്കും തീരുമാനം.

കഴിഞ്ഞ സീസണിൽ മലയാളി താരം സഞ്ജു സാംസണിന്റെ അഭാവത്തിൽ പരാഗ് രാജസ്ഥാൻ റോയൽസിനെ നയിച്ചിരുന്നു. 166 സ്ട്രൈക്ക് റേറ്റിൽ 393 റൺസാണ് താരം നേടിയത്. ഈ സീസണിൽ രവീന്ദ്ര ജഡേജ ക്യാപ്റ്റനായില്ലെങ്കിൽ പരാഗിന് തന്നെയാണ് നറുക്കുവീഴുക.

Content highlight:BCCI asks to ready Riyan Parag with Washington Sundar's availability in doubt

dot image
To advertise here,contact us
dot image