

ഗ്രൗണ്ടിലെ കാര്യങ്ങളേക്കാൾ ക്തജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ വാർത്തകളിൽ ഇടംപിടിക്കുന്നത്. വീണ്ടും അത്തരമൊരു കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ് ചെഹൽ. സ്‌പോർട്‌സ് അവതാരകയും നടിയുമായ ഷെഫാലി ബഗ്ഗയുമൊത്തുള്ള വിഡിയോ പുറത്തുവന്നതോടെയാണ് ഇത്.
മുംബൈയിലെ ഒരു റസ്റ്റോറന്‍റിൽനിന്ന് ചെഹലും ഷെഫാലിയും ഒരുമിച്ചു പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നീല നിറത്തിലുള്ള സ്ട്രെയിറ്റ് ഫിറ്റ് പാന്‍റിനൊപ്പം കറുത്ത ഷർട്ട് ധരിച്ചാണ് ചെൽ ഡിന്നർ ഡേറ്റിന് എത്തിയത്. ഗ്ലാസും മാസ്കും ധരിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള സ്ട്രാപ്പി ബോഡികോൺ ഡ്രസ്സാണ് ബഗ്ഗയുടെ വസ്ത്രം.
ചെഹലിന്‍റെ വ്യക്തിബന്ധങ്ങൾ സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ വിഡിയോ പുറത്തുവന്നത്. നർത്തകിയായ ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിനു ശേഷം ആർജെ മഹ്‌വാഷുമായി ചെഹൽ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും പലസ്ഥലങ്ങളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ചെഹലും മഹ്‌വാഷും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു.ഇതോടെ ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ചെഹൽ മറ്റൊരു യുവതിക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്.
Chahal's new story begins
— Jeetu_Kotwal (@Jeetu_kotwal) January 25, 2026
Chahal is ready to play a new innings after breaking up with RJ Mahvash.
Chahal with Shefali Bagga.........
Will Chahal's innings reach the stage?
The hit will be wicket. .... See more pic.twitter.com/zfPd1lI3gl
2020 ഡിസംബറിലാണ് യുസ്‍വേന്ദ്ര ചെഹലും ധനശ്രീ വർമയും തമ്മിൽ വിവാഹിതരായത്. 18 മാസം വേർപിരിഞ്ഞു താമസിച്ചശേഷം 2025 മാർച്ചിലാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായത്. ഐപിഎലിൽ പഞ്ചാബ് കിങ്സ് താരമായ യുസ്‌വേന്ദ്ര ചെഹൽ ഏറെക്കാലമായി ഇന്ത്യൻ ടീമിൽനിന്നു പുറത്താണ്.
സ്പോര്‍ട്സ് അവതാരകയും സോഷ്യൽ മീഡിയ താരവും നടിയുമായ ഷെഫാലി ബഗ്ഗ ഡൽഹി സ്വദേശിനിയാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് ജേണലിസത്തിലും മാസ് കമ്യൂണിക്കേഷനിലും ബിരുദം നേടിയ, ഷെഫാലി ഒട്ടേറെ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷമാണ് സ്പോർട്സ് അവതരണത്തിലേക്ക് എത്തിയത്. 2019ൽ, ബിഗ് ബോസ് സീസൺ 13ലെ പങ്കാളിത്തത്തിലൂടെയാണ് ഷെഫാലി രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുന്നത്.
Content highlights: Chahal Spotted With Ex-Bigg Boss Contestant Shefali Bagga, Days After Unfollowing RJ Mahvash