

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ കളിക്കരുതെന്നാണ് ടീം മാനേജ്മെന്റിന്റെ ആഗ്രഹമെന്ന് ഇന്ത്യയുടെ മുന്‍ താരം മനോജ് തിവാരി. രോഹിത് പരാജയപ്പെടുന്നത് കാണാൻ കാത്തിരിക്കുന്നവരുണ്ടെന്നും അവരാണ് അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിലെന്നും തിവാരി ആരോപിച്ചു. ഇന്‍സൈഡ് സ്പോര്‍ട്ടിന് നൽകിയ അഭിമുഖത്തിലാണ് മനോജ് തിവാരി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
'രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ അദ്ദേഹം പരാജയപ്പെടാന്‍ ചിലര്‍ കാത്തിരിക്കുകയായിരുന്നെന്ന് എനിക്ക് തോന്നി. ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടിയില്ലായിരുന്നെങ്കിലോ ന്യൂസിലാന്‍ഡിനെതിരെ പരാജയപ്പെട്ടിരുന്നെങ്കിലോ സെലക്ടര്‍മാര്‍ അദ്ദേഹത്തെ പുറത്താക്കുമായിരുന്നു'
🚨INSIDESPORT EXCLUSIVE🚨
— InsideSport (@InsideSportIND) January 22, 2026
MANOJ TIWARY HITS BACK AT Ryan ten Doeschate:
“Few people are just waiting for Rohit Sharma to fail so that they can remove him from the team” pic.twitter.com/JO2hM7Lw2n
'ചാമ്പ്യന്‍സ് ട്രോഫി നേടിത്തന്ന ഒരാളെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത്? അതിനര്‍ത്ഥം ടീം മാനേജ്‌മെന്റ് രോഹിത് ശര്‍മ ഏകദിന ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നില്ല എന്നാണ്. എന്നാല്‍ ഓസീസിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും അദ്ദേഹം നടത്തിയ പ്രകടനം അവരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു'
'അവസാനത്തെ മൂന്ന് മത്സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല എന്നതുകൊണ്ടുമാത്രം ഇനിവരുന്ന മത്സരങ്ങളില്‍ രോഹിത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ താരമാണ് രോഹിത്. അദ്ദേഹത്തിന് ആ ബഹുമാനം നല്‍കണം', മനോജ് തിവാരി പറഞ്ഞു.
Content highlights: 'Indian management doesn't want Rohit Sharma to play ODI World Cup 2027', says Manoj Tiwary