

റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിച്ചുകൊണ്ട് സൗദി അറേബ്യയില്‍ പുതിയ റെയില്‍വെ പാത വരുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലുളള യാത്രാ സമയം വലിയ തോതില്‍ കുറയും. ചരക്ക് സേനവങ്ങളും പുതിയ റെയില്‍വെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദിയില്‍ പൊതുഗാതാഗതത്ത ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തലസ്ഥാന നഗരമായ റിയാദിനെയും തുറമുഖ നഗരമായ ജിദ്ദയെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ റെയില്‍വെ പാത സജ്ജമാക്കുന്നത്.
2034ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതോടെ റിയാദിനും ജിദ്ദക്കുമിടിയിലുള്ള യാത്രാ സമയം നാല് മണിക്കൂറായി കുറയും. 950 കിലോമീറ്ററാണ് ഇരു നഗരങ്ങള്‍ക്കുമിടയിലുളള ദൂരം. റോഡ് മാര്‍ഗമുള്ള യാത്രക്ക് പലപ്പോഴും 12 മണിക്കൂര്‍ വരെയാണ് ആവശ്യമായിവരുന്നത്. വിമാനമാര്‍ഗം എത്താനും ഒന്നേമുക്കാല്‍ മണിക്കൂറോളം യാത്ര ചെയ്യണം. ഈ റൂട്ടില്‍ ഇപ്പോള്‍ നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ഇല്ലാത്തത്തിനാല്‍ ഭൂരിഭാഗം ആളുകളും റോഡ് മാര്‍ഗമാണ് ജിദ്ദക്കും റിയാദിനുമിടയില്‍ യാത്ര ചെയ്യുന്നത്.
10,000 കോടി റിയാലാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. റിയാദിനെയും ഖത്തര്‍ തലസ്ഥാനമായ ദോഹയെയും ബന്ധിപ്പിക്കുന്ന ഹൈപീഡ് റെയില്‍വെ പദ്ധതിയും പരിണനയിലാണ്. ഇപ്പോള്‍ നിര്‍മാണം പുരോഗിക്കുന്ന ജിസിസി റെയില്‍ പദ്ധയി പൂര്‍ത്തിയാകുന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രയും കൂടുതല്‍ എളുപ്പമാകും. പൊതു ഗതാഗാത സംവിധാനം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
സൗദിയില്‍ പൊതുഗാതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായത്. ഹറമൈന്‍ ഹൈപീഡ് റെയില്‍, റിയാദിനെയും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന നോര്‍ത്ത് റെയില്‍വെ, ദമാമിലേക്ക് നീളുന്ന ഈസ്റ്റ് റെയില്‍വെ എന്നിവക്ക് പുറമെ റിയാദ് മെട്രോയും ഇപ്പോള്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ ഹജ്ജ് സീസണില്‍ പ്രത്യേക മെട്രോ സര്‍വീസും ലഭ്യമാക്കുന്നുണ്ട്.
Content Highlights: Saudi Arabia has announced a new railway project connecting Riyadh and Jeddah. The proposed rail line aims to improve connectivity between the capital and the Red Sea city and is part of the country’s broader infrastructure development plans to enhance transportation efficiency.