അർജുനും മനന്‍ വോറക്കും സെഞ്ച്വറി; രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡീഗഡ് കൂറ്റന്‍ ലീഡിലേക്ക്

രഞ്ജി ട്രോഫിയിലെ നിർണായക പോരാട്ടത്തിൽ ചണ്ഡീഗഡിനെതിരെ കേരളത്തിന്‍റെ പ്രതീക്ഷ മങ്ങുന്നു.

അർജുനും മനന്‍ വോറക്കും സെഞ്ച്വറി; രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡീഗഡ് കൂറ്റന്‍ ലീഡിലേക്ക്
dot image

രഞ്ജി ട്രോഫിയിലെ നിർണായക പോരാട്ടത്തിൽ ചണ്ഡീഗഡിനെതിരെ കേരളത്തിന്‍റെ പ്രതീക്ഷ മങ്ങുന്നു. ആദ്യ ദിനം ഒന്നാം ഇന്നിംഗ്സില്‍ 139 റണ്‍സിന് ഓള്‍ ഔട്ടായ കേരളത്തിനെതിരെ ചണ്ഡീഗഡ് ഒടുവിൽ വിവരം കിട്ടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 395 റണ്‍സെടുത്തിട്ടുണ്ട്. നാല് വിക്കറ്റ് കൈയിലിരിക്കെ ചണ്ഡീഗഡിനിപ്പോള്‍ 256 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

രണ്ടാം ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ചണ്ഡീഗഡിനായി ക്യാപ്റ്റൻ മനൻ വോറയും അര്‍ജ്ജുന്‍ ആസാദും സെഞ്ചുറി നേടി. മനന്‍ വോറ 206 പന്തില്‍ 113 റണ്‍സെടുത്തപ്പോള്‍ അര്‍ജുന്‍ ആസാദ് 123 പന്തില്‍ 102 റണ്‍സെടുത്തു. അര്‍ജിത് 51 റൺസ് നേടി. കേരളത്തിന് വേണ്ടി വിഷ്ണു വിനോദ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 139 റൺസിന് പുറത്തായിരുന്നു. കേരളത്തിന് വേണ്ടി സച്ചിൻ ബേബിയും (41) , ബാബ അപരാജിത് (49 ) എന്നിവർ മാത്രമാണ് തിളങ്ങിയത്. ചണ്ഡീഗഡിന് വേണ്ടി നിശുക്‌ ബിർള നാല് വിക്കറ്റും രോഹിത് ദാന്ധ മൂന്ന് വിക്കറ്റും നേടി.

Content Highlights: Chandigarh takes huge lead against Kerala in Ranji Trophy

dot image
To advertise here,contact us
dot image