'ലീഗ് കെഎംസിസിക്ക് സീറ്റ് കൊടുത്താല്‍ സഹോദരന് അര്‍ഹത'; സമ്മര്‍ദ്ദവുമായി പി കെ അബ്ദുറബ്ബ്

യുഎഇ കെഎംസിസിയുടെ ജനറല്‍ സെക്രട്ടറിയാണ് സഹോദരന്‍ പി കെ അന്‍വര്‍ നഹ

'ലീഗ് കെഎംസിസിക്ക് സീറ്റ് കൊടുത്താല്‍ സഹോദരന് അര്‍ഹത'; സമ്മര്‍ദ്ദവുമായി പി കെ അബ്ദുറബ്ബ്
dot image

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ പ്രവാസ സംഘടനയായ കെഎംസിസി മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ സഹോദരനുവേണ്ടി സമ്മര്‍ദ്ദവുമായി മുതിര്‍ന്ന ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ അബ്ദുറബ്ബ്. മുസ്‌ലിം ലീഗ് കെഎംസിസിക്ക് സീറ്റ് കൊടുത്താല്‍ തന്റെ സഹോദരന് അര്‍ഹതയുണ്ടെന്ന് അബ്ദുറബ്ബ് റിപ്പോര്‍ട്ടടറിനോട് പറഞ്ഞു.

യുഎഇ കെഎംസിസിയുടെ ജനറല്‍ സെക്രട്ടറിയാണ് സഹോദരന്‍ പി കെ അന്‍വര്‍ നഹ. തിരൂരങ്ങാടിയില്‍ സഹോദരന്റെ പേര് സമൂഹമാധ്യമങ്ങളിലൂടെ കേള്‍ക്കുന്നുണ്ട്. കെഎംസിസി പോലെയുള്ള സംഘടനകള്‍ക്ക് അവസരം കൊടുക്കുന്നുണ്ടെങ്കില്‍ അനിയനും അര്‍ഹതയുണ്ട്. പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അബ്ദുറബ്ബ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

കെഎംസിസി നേതൃത്വം ലീഗിനോട് നേരത്തെ സീറ്റ് ആവശ്യപ്പെട്ടിരുന്നു.
പ്രവാസികള്‍ക്ക് സീറ്റ് വേണമെന്നും ബോര്‍ഡുകളിലും പ്രാതിനിധ്യം വേണമെന്നുമായിരുന്നു കെഎംസിസിയുടെ ആവശ്യം.

Content Highlights: kerala assembly election kmcc seat demand and pk abdurabb pressure for brother

dot image
To advertise here,contact us
dot image