പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണി; സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച് പണം കവർന്ന രണ്ടുപേർ പിടിയിൽ

കത്തി കൊണ്ട് മുറിവേല്‍പ്പിച്ച സംഘം ഗൂഗിള്‍ പേ വഴി പണം തട്ടിയെടുക്കുകയായിരുന്നു

പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണി; സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച് പണം കവർന്ന രണ്ടുപേർ പിടിയിൽ
dot image

തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പുവഴി കുടുക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച് പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയിൽ. വിശാഖ് (29), അഖില്‍ (21) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഉദ്യോഗസ്ഥന്റെ വീഡിയോ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തി വട്ടപ്പാറയിലെ ഒഴിഞ്ഞ വീട്ടിലെത്തിയായിരുന്നു മര്‍ദ്ദനം. ശേഷം കത്തി കൊണ്ട് മുറിവേല്‍പ്പിച്ച സംഘം ഗൂഗിള്‍ പേ വഴി പണം തട്ടിയെടുത്തു.

ഭീഷണി ഭയന്ന് ഉദ്യോഗസ്ഥന്‍ ഒന്നര ലക്ഷം രൂപ പ്രതികള്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: 2 arrested in kerala for stealing money from govt employee through dating app

dot image
To advertise here,contact us
dot image