കെട്ടിവലിക്കുന്ന വാഹനങ്ങൾക്ക് പുതിയ സുരക്ഷ നിയമങ്ങളുമായി കുവൈത്ത്

വലിച്ചുകൊണ്ടുപോകുന്ന വാഹനം സുരക്ഷിതമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആധുനികമായ സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കണം.

കെട്ടിവലിക്കുന്ന വാഹനങ്ങൾക്ക് പുതിയ സുരക്ഷ നിയമങ്ങളുമായി കുവൈത്ത്
dot image

കുവൈത്തിലെ റോഡുകളില്‍ തകരാറിലാകുന്ന വാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന ടോയിംഗ് വാഹനങ്ങള്‍ക്കും ക്രെയിനുകള്‍ക്കുമായി പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. പുതിയ നിയമപ്രകാരം വാഹനത്തിന്റെ ഭാരത്തിനനുസരിച്ചുള്ള പ്രത്യേക പെര്‍മിറ്റുകളും ലൈസന്‍സും ഡ്രൈവര്‍മാര്‍ കരുതിയിരിക്കണം. കൂടാതെ, വലിച്ചുകൊണ്ടുപോകുന്ന വാഹനം സുരക്ഷിതമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആധുനികമായ സുരക്ഷാ ഉപകരണങ്ങളും ഉപയോഗിക്കണം.

രാത്രികാലങ്ങളില്‍ ടോയിംഗ് നടത്തുമ്പോള്‍ ദൂരെയുള്ളവര്‍ക്കും വ്യക്തമായി കാണാന്‍ സാധിക്കുന്ന രീതിയിലുള്ള റിഫ്‌ലക്ടീവ് സ്റ്റിക്കറുകളും മഞ്ഞ നിറത്തിലുള്ള മുന്നറിയിപ്പ് ലൈറ്റുകളും വാഹനത്തില്‍ ഘടിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ടോയിംഗ് വാഹനങ്ങളുടെ പഴക്കവും മെക്കാനിക്കല്‍ അവസ്ഥയും മന്ത്രാലയം പരിശോധിക്കുമെന്നും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

Content Highlights: Kuwait has rolled out new safety laws for towing vehicles as part of efforts to improve road safety. The regulations aim to reduce accidents caused by unsafe towing practices and ensure better compliance with traffic standards. Authorities stated that strict enforcement will follow across the country.

dot image
To advertise here,contact us
dot image