ഇന്ത്യ-യുഎഇ വ്യാപാര ബന്ധം ശക്തമാക്കാൻ ധാരണ; 2032ഓടെ 200 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരം ലക്ഷ്യം

ആണവ സാങ്കേതിക വിദ്യകളില്‍ പരസ്പരമുള്ള പങ്കാളിത്തം ഉറപ്പാക്കും

ഇന്ത്യ-യുഎഇ വ്യാപാര ബന്ധം ശക്തമാക്കാൻ ധാരണ; 2032ഓടെ 200 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരം ലക്ഷ്യം
dot image

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ. 2032ഓടെ 200 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഹൃസ്വ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ യുഎഇ പ്രസിഡന്റിന് ഊഷ്മള സ്വീകരണമാണ് രാജ്യം നല്‍കിയത്. പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നേരിട്ട് എത്തി ഷെയ്ഖ് മുഹമ്മദിനെ സ്വീകരിച്ചു.

ഇന്ത്യയും യുഎഇയും തമ്മില്‍ വിവിധ മേഖലകളില്‍ നിലില്‍ക്കുന്ന സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ. വ്യാപാര ബന്ധം വിപുലമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ഉത്പ്പന്നങ്ങളുടെയും ആഹാര പദാര്‍ത്ഥങ്ങളുടെയും കയറ്റുമതി വര്‍ധിപ്പിക്കും. പ്രതിരോധ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമാക്കാനും ചര്‍ച്ചയില്‍ ധാരണയായി.

ആണവ സാങ്കേതിക വിദ്യകളില്‍ പരസ്പരമുള്ള പങ്കാളിത്തം ഉറപ്പാക്കും. ബഹിരാകാശ ഗവേഷണ മേഖല, എ.ഐ സങ്കേതിത വിദ്യാ എന്നീ മേഖലകളിലെ സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. 2022-ല്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരു ഭരണാധികാരികളും വിലയിരുത്തി. 2030 ഓടെ എണ്ണ ഇതര വ്യാപാരം 100 ബില്യണ്‍ ഡോളര്‍ എത്തിക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ചയായി.

ഉച്ചയോടെ ദില്ലിയില്‍ എത്തിയഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രധാന മന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തില്‍ നേരിട്ട് എത്തി സ്വീകരിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. യുഎഇ പ്രസിഡന്റിന് ഒപ്പമുള്ള ചിത്രവും മോദി പിന്നീട് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദര്‍ശനം ശക്തമായ ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണെന്ന് പ്രധാന മന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയത്. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനമായിരുന്നു ഇത്തവണത്തേത്.

Content Highlights: India and the United Arab Emirates have reached an understanding to further strengthen their trade relationship. The two countries have set an ambitious target of achieving 200 billion dollars in bilateral trade by 2032. Officials said the move will enhance economic cooperation and expand opportunities across key sectors.

dot image
To advertise here,contact us
dot image