ദുബായ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്നുള്ള കെ എം സി സി പ്രവര്‍ത്തകര്‍ കുടുംബ സമേതം സംഗമത്തില്‍ പങ്കെടുത്തു

ദുബായ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു
dot image

ദുബായിലെ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ദുബായ് മുഷരിഫ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്നുള്ള കെ എം സി സി പ്രവര്‍ത്തകര്‍ കുടുംബ സമേതം സംഗമത്തില്‍ പങ്കെടുത്തു. മണ്ഡലം ആക്ടിംഗ് പ്രസിഡൻ്റ് ടിഡി ബഷീറിന്റ അധ്യക്ഷതയില്‍ നടന്ന കുടുംബ സംഗമം ഇഖ്ബാല്‍ അമാന ഉദ്ഘാടനം ചെയ്തു. മണ്ഡലം യുത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം.നസീഫ്, നജീബ് തച്ചം പൊയില്‍, യു.പി സിദ്ധീഖ് തുടങ്ങി നിരവധി പേരും പരിപാടിയുടെ ഭാഗമായി.

Content Highlights: The Dubai KMCC Koduvally Mandalam Committee organised a family meet, bringing together members and their families for a community gathering

dot image
To advertise here,contact us
dot image