വിജയ് ഹസാരെ ക്വാർട്ടർ ഫൈനൽ; നിരാശപ്പെടുത്തി റിങ്കു; ഹര്‍വികിന്റെ സെഞ്ച്വറിയിൽ യു പിയെ തോൽപ്പിച്ച് സൗരാഷ്ട്ര

വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ തകര്‍ത്ത് സൗരാഷ്ട്ര സെമിയിൽ

വിജയ് ഹസാരെ ക്വാർട്ടർ ഫൈനൽ; നിരാശപ്പെടുത്തി റിങ്കു; ഹര്‍വികിന്റെ സെഞ്ച്വറിയിൽ യു പിയെ തോൽപ്പിച്ച് സൗരാഷ്ട്ര
dot image

വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ തകര്‍ത്ത് സൗരാഷ്ട്ര സെമിയിൽ. സൗരാഷ്ട്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു.

ക്യാപ്റ്റൻ റിങ്കു സിംഗ്(13) നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ അഭിഷേക് ഗോസ്വാമിയുടെയും(88) സമീര്‍ റിസ്‌വിയുടെയും(88*) മികവിലാണ് ടീം മുന്നൂറ് കടന്നത്. സൗരാഷ്ട്രക്കായി ചേതൻ സക്കരിയ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അനുകൂര്‍ പന്‍വാറും പ്രേരക് മങ്കാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തുനില്‍ക്കെ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ഹര്‍വിക് ദേശായിയുടെയും അര്‍ധസെഞ്ചുറി നേടിയ പ്രേരക് മങ്കാദിന്‍റെയും(67) ചിരാഗ് ജാനിയുടെയും(31 പന്തില്‍ 40*) മികവിലാണ് സൗരാഷ്ട്ര തിരിച്ചടിച്ചത്.

വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ വിജെഡി നിയമപ്രകാരം 17 റണ്‍സ് മുന്നിലായിരുന്നു സൗരാഷ്ട്ര. ഇതോടെയാണ് സൗരാഷ്ട്രയെ വിജയികളായി പ്രഖ്യാപിച്ചത്.

Content Highlights:vijay hazare trophy quarter final; sourashtra beat up

dot image
To advertise here,contact us
dot image