വൈഭവ് വൈബ്! സ്‌കോട്‌ലന്‍ഡിനെതിരെയും വെടിക്കെട്ട് ബാറ്റിങ്, സെഞ്ച്വറി ജസ്റ്റ് മിസ്സ്

ഇതോടെ തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ച്വറി എന്ന നേട്ടം വൈഭവിന് നഷ്ടമായി

വൈഭവ് വൈബ്! സ്‌കോട്‌ലന്‍ഡിനെതിരെയും വെടിക്കെട്ട് ബാറ്റിങ്, സെഞ്ച്വറി ജസ്റ്റ് മിസ്സ്
dot image

ഇന്ത്യയ്ക്ക് വേണ്ടി വൈഭവ് സൂര്യവംശി ബാറ്റിംഗ് വെടിക്കെട്ട് തുടരുകയാണ്. അണ്ടര്‍ 19 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സ്കോട്‌ലന്‍ഡിനെതിരായ സന്നാഹ മത്സരത്തിലാണ് പതിനാലുകാരൻ മിന്നും ഫോമിൽ ബാറ്റുവീശിയത്. സ്കോട്‌ലന്‍ഡിനെതിരെ ഓപ്പണറായി ഇറങ്ങിയ വൈഭവിന് നാല് റൺസകലെ സെഞ്ച്വറി നഷ്ടമായി.

50 പന്തിൽ 96 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ഏഴ് സിക്സും ഒമ്പത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ച്വറി. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ വൈഭവിന് ഇതോടെ തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ച്വറി എന്ന നേട്ടം നഷ്ടമായി.

Content Highlights: India Vs Scotland, ICC U-19 World Cup Warm Up: Vaibhav Suryavanshi smashes 96 Runs

dot image
To advertise here,contact us
dot image