വാഷി ഇല്ല പകരം പേസ് ഓൾറൗണ്ടർ, ഗിൽ തിരിച്ചെത്തും; ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവൻ തിരഞ്ഞടുത്ത് ആകാശ് ചോപ്ര

കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയടിച്ച യശസ്വി ജയ്‌സ്വാളിന് ചോപ്രയുടെ ഇലവനിൽ ഇടമില്ല

വാഷി ഇല്ല പകരം പേസ് ഓൾറൗണ്ടർ, ഗിൽ തിരിച്ചെത്തും; ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവൻ തിരഞ്ഞടുത്ത് ആകാശ് ചോപ്ര
dot image

ന്യൂസിലാൻഡിനെതിരെയുളഅള ഇന്ത്യൻ ടീമിന്റെ ഏകദിന പരമ്പരക്ക് നാളെ തുടക്കമാകുകയാണ്. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ കാണാൻ സാധിക്കുന്നതിന്റെ ആവശേത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. പരിക്കിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലും ടീമിലേക്ക് തിരിച്ചെത്തും.

ഇതിനിടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര.

നായകൻ ഗില്ലും രോഹിത് ശർമയും ഓപ്പണിങ് പൊസിഷൻ കളിക്കുമ്പോൾ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയടിച്ച യശസ്വി ജയ്‌സ്വാളിന് ചോപ്രയുടെ ഇലവനിൽ ഇടമില്ല. മൂന്നാം നമ്പറിൽ വിരാട് കോഹ്ലിയും നാലാം നമ്പറിൽ പരിക്കിൽ നിന്നും മുക്തനായ ശ്രേയസ് അയ്യരും തിരിച്ചെത്തും. അഞ്ചാമനായി വിക്കറ്റ് കീപ്പർ കെഎൽ രാഹുലിനെയാണ് ചോപ്ര തിരഞ്ഞെടുക്കുന്നത്.

ഡ്യു ഫാക്ടർ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഷിങ്ടൺ സുന്ദറിന് പകരം പേസ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെയാണ് ചോപ്ര തിരഞ്ഞെടുക്കുന്നത്. രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമാണ് സ്പിന്നർമാർ. മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസർമാർ.

ചോപ്രയുടെ ഇലവൻ- ശുഭ്മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്‌.

Content Highlights- Akash Chopra playing eleven of india in first odi vs Nz

dot image
To advertise here,contact us
dot image