

2026 ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രം നയിക്കുന്ന 15 അംഗ ടീമിനെയാണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചത്. സൂപ്പർതാരങ്ങളായ റയാൻ റിക്കിൾട്ടണിനും ട്രിസ്റ്റൻ സ്റ്റബ്‌സിനും ടീമിൽ ഇടം നേടാനായില്ല. യുവപേസർ ക്വേന മഫാക, ടോപ് ഓർഡർ ബാറ്റർ ജേസൺ സ്മിത്ത് എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തി അപ്രതീക്ഷിത നീക്കമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്.
ടോണി ഡി സോർസി, ഡോണോവൻ ഫെരേര, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ജോർജ്ജ് ലിൻഡെ എന്നീ താരങ്ങളും ടീമിൽ ഇടം നേടി. ഈ താരങ്ങൾ തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കാനാണ് ഒരുങ്ങുന്നത്. പരുക്കിൽ നിന്നും മുക്തി നേടി കാഗിസോ റബാദ ടീമിലേക്ക് തിരിച്ചെത്തി.
🚨 SQUAD ANNOUNCEMENT 🚨
— Proteas Men (@ProteasMenCSA) January 2, 2026
The South African Men’s selection panel has announced the 15-player squad for the ICC Men’s T20 World Cup 2026, to be held in India and Sri Lanka from 07 February - 08 March.
T20 International (T20I) captain Aiden Markram will lead the side, which… pic.twitter.com/EqZvYPpCga
2026 ടി-20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം അഫ്ഗാനിസ്ഥാൻ, കാനഡ, ന്യൂസിലാൻഡ്, യുഎഇ എന്നീ ടീമുകളാണ് ഉള്ളത്. ഫെബ്രുവരി ഒമ്പതിനാണ് ലോകകപ്പിലെ സൗത്ത് ആഫ്രിക്കയുടെ ആദ്യ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കാനഡയാണ് സൗത്ത് ആഫ്രിക്കയുടെ ആദ്യത്തെ എതിരാളികൾ.
2024 ലെ ലോകകപ്പിൽ ഫൈനലിലെത്തിയ പ്രോട്ടീസിൻ്റെ ലക്ഷ്യം തങ്ങളുടെ കന്നി ടി20 ലോകകപ്പ് കിരീടമാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻപിൽ നഷ്ടമായ കിരീടം തിരിച്ചു പിടിക്കാനായിരിക്കും ഇത്തവണ പ്രോട്ടിയാസ് ലക്ഷ്യം വെക്കുക.
2026 ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ക്വിൻ്റൺ ഡി കോക്ക്, ജോർജ്ജ് ലിൻഡെ, കേശവ് മഹാരാജ്, ക്വേന മഫാക, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ടോണി ഡി സോർസി, ഡൊനോവൻ ഫെരേര, മാർക്കോ ജാൻസെൻ, ആൻറിച്ച് നോർക്യ, കാഗിസോ റബാദ.
Content highlights: No Ryan Rickelton, Tristan Stubbs, South Africa announce squad for T20 World Cup